വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധയേറ്റത് കോളജ് ഹോസ്റ്റെൽ വിദ്യാര്‍ഥികള്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൽപറ്റ: (www.kvartha.com 11.11.2021) വയനാട്ടില്‍ നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റെലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായതോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിദഗ്ധ സംഘം എത്തി സ്ഥലം സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലാണ് നെറോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

  
വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധയേറ്റത് കോളജ് ഹോസ്റ്റെൽ വിദ്യാര്‍ഥികള്‍ക്ക്



വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗ ലക്ഷണങ്ങൾ റിപോർട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡികൽ ഓഫീസർ ഡോ. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവൽകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
വയറിളക്കം, വയറുവേദന, ഛര്‍ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍.

അതേസമയം ജില്ലയിലെ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റെലുകള്‍, സ്ഥാപനങ്ങള്‍, സര്‍കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജല സ്രോതസുകളും ജലസംഭരണികളും അടിയന്തരമായി ശുചീകരിക്കാനും ആവശ്യമെങ്കിൽ ജലം പരിശോധനക്ക് വിധേയമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ആരോഗ്യവകുപ്പിലെ ഹെല്‍ത് ഇന്‍സ്പെക്ടർമാർ എന്നിവര്‍ സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്താനും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ദുരന്ത നിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  Kerala, Wayanad, News, Virus, Students, Alappuzha, Health, Report, School, Norovirus confirmed in Wayanad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia