രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍: കണ്ണൂരിനെ ആശങ്കയിലാഴ്ത്തുന്നു
Apr 20, 2020, 14:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 20.04.2020) കുത്തുപറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളില്‍ രോഗലക്ഷണമില്ലാത്ത കൊവിഡ് 19 പോസറ്റീവ് രോഗികള്‍ കൂടുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികള്‍ ഇത്തരത്തില്‍പ്പെട്ടവരാണ്. ഗള്‍ഫില്‍ നിന്നും വന്ന കൂത്തുപറമ്പ് സ്വദേശി യാതൊരു കൊവിഡ് രോഗബാധ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച മധ്യവയസ്‌ക്കയും ഇതുപോലെ ഗള്‍ഫില്‍ നിന്നും വന്നതായിരുന്നു. 28 ദിവസം വരെ ഇവര്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെയിരിക്കുകയും പിന്നീട് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ നിരവധി രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്ന സൂചന. രോഗം പ്രകടമായി കാണിക്കുന്നവരെക്കാളും കൂടുതല്‍ അപകടകരമാണ് രോഗലക്ഷണങ്ങള്‍ പുറമേ കാണിക്കാത്തവര്‍. ഇവരാണ് കൂടുതല്‍ രോഗം പരത്തുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഒരു മാസത്തോളമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണില്‍ നിന്നും സംസ്ഥാനത്തെ ചില ജില്ലകളെ ഭാഗികമായി ഒഴിവാക്കി തുടങ്ങിയിട്ടും കണ്ണൂരില്‍ ആശങ്കയ്ക്ക് അയവില്ലാത്തത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് ആശങ്കയായത്. മാര്‍ച്ച് 22ന് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ യുവാവാണ് ഏറ്റവും പുതിയ രോഗി. കുന്നോത്തുപറമ്പ് സ്വദേശിയായ 29 കാരന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 17ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇയാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 88 ആയി.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നു പേര്‍ കഴിഞ്ഞദിവസം ഡിസ്ചാര്‍ജായിരുന്നു. രോഗം സ്ഥിരീകരിച്ചതില്‍ 42 പേരെ സുഖപ്പെടുത്താനായത് പ്രതീക്ഷ പകരുന്നുണ്ട്. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് തീരുമാനം. റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലാകെ 5987 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ആറുപേര്‍ ജില്ലാ ആശുപത്രിയിലും എട്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Keywords: Non-symptomatic Covid patients in Kannur, Kannur, News, Health, Health & Fitness, Patient, Report, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.