സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് തീരുമാനം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്തും
Apr 20, 2021, 15:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.04.2021) സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല. വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് ചീഫ് സെക്രടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം ഇല്ലെന്നു യോഗം വിലയിരുത്തി.
എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്തും. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന.
കോവിഡ് പരിശോധനയും വര്‍ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു മൂന്നു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വൈറസ് ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താന്‍ തീരുമാനമായി. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

