മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്കുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാര്‍മികമെന്ന് സുപ്രീം കോടതി
Feb 23, 2022, 17:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) കുവൈത് ദേശീയ - വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്കുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാര്‍മികമെന്ന് സുപ്രീം കോടതി. ഇത്തരം നടപടികള്‍ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാല്‍ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഡോക്ടര്‍മാരെ ഉപഹാരങ്ങള്‍ നല്കി സ്വാധീനിച്ച് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതു താത്പര്യത്തിന് എതിരാണെന്ന് പറഞ്ഞ കോടതി വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദേശിക്കുന്നത് എന്നും നിരീക്ഷിച്ചു.
മരുന്നുകള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ശുപാര്‍ശകള്‍ സ്വാധീനിക്കപ്പെടാം എന്നത് ആശങ്കപെടുത്തുന്ന കാര്യമാണെന്ന് ജസ്റ്റിസ്മാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉപഹാരങ്ങള്‍ സൗജന്യമല്ല. മരുന്ന് കമ്പനികള്‍ ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് മരുന്നുകളുടെ വില വര്‍ധനവിന് കാരണമാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തങ്ങളുടെ ആരോഗ്യ സപ്ലിമെന്റ് സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്കിയ സ്വര്‍ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ്ടോപുകള് എന്നിവയ്ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്സ് ലബോറടറീസ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക വിധി.
ഉപഹാരങ്ങള്‍ക്കായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പിന്റെ 37(1) വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. നേരത്തെ കമ്പനി നല്‍കിയിരുന്ന ഹര്‍ജികള്‍ ആദായ നികുതി അപലേറ്റ് ട്രിബ്യൂണലും, മദ്രാസ് ഹൈകോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: No tax exemption on freebies given by drug companies to doctors: Supreme Court, New Delhi, News, Health, Health and Fitness, Supreme Court of India, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

