ഓക്‌സിജന്‍റെ അഭാവം കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ല: മെഡിക്കല്‍ കോളജ് സൂപ്രണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.05.2017) ഏജന്‍സിയുടെ ഓക്‌സിജന്‍ വിതരണത്തിലുള്ള തടസം കാരണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള ലിക്വിഡ് ഓക്‌സിജന്‍ ലഭ്യതയ്ക്ക് കുറവ് നേരിട്ടുവെങ്കിലും ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്താന്‍ വൈകിയതിനാല്‍ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ വൈകിയിരുന്നുവെങ്കിലും അവയെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. വൈകിയതിന്റെ അത്രയും അധികസമയമെടുത്ത് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍, അനസ്തീഷ്യ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സഹകരിച്ചതായും സൂപ്രണ്ട് അറിയിച്ചു.

 ഓക്‌സിജന്‍റെ അഭാവം കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ല: മെഡിക്കല്‍ കോളജ് സൂപ്രണ്ട്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍. രാവിലെ 8 മണി മുതല്‍ 3 മണിവരെ പ്രവര്‍ത്തിക്കുന്നതാണ് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനുള്ള ഓപ്പറേഷന്‍ തീയറ്ററുകള്‍. ഓക്‌സിജന്റെ കുറവ് കാരണം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററിനോ തീവ്ര പരിചരണ വിഭാഗങ്ങള്‍ക്കോ ഒരു തടസവും നേരിട്ടില്ല. മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ശസ്ത്രക്രിയകള്‍ രാവിലെ 9 മണിക്ക് തന്നെ തുടങ്ങി. മറ്റ് ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സുകളിലെ ശസ്ത്രക്രിയകള്‍ രാവിലെ 10 മണിയോടെ തുടങ്ങി. തുടങ്ങാന്‍ താമസിച്ചതിനേക്കാള്‍ കൂടുതല്‍ സമയമെടുത്ത് ശനിയാഴ്ച നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ നടത്തി. മറ്റ് അസ്വസ്തകള്‍ കാരണം ശസ്ത്രക്രിയ നടത്താന്‍ സാധ്യമല്ലാത്ത ചില രോഗികളുടെ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവച്ചത്. ഇത് മറ്റുള്ള ദിവസങ്ങളിലും ഉണ്ടാകുന്ന കാര്യമാണ്. എ സി പ്രവര്‍ത്തിക്കാത്തത് കാരണം ഒരു ശസ്ത്രക്രിയയും അടുത്തിടെ മാറ്റി വച്ചിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

മെഡിക്കല്‍ കോളജിലേക്കാവശ്യമായ ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നത് ലിന്‍ഡേ എന്ന കമ്പനിയാണ്. ഈ കമ്പനിക്ക് ഓക്‌സിജന്‍ വാങ്ങിയ ഇനത്തില്‍ കുടിശിക ഒന്നും തന്നെ ആശുപത്രി കൊടുക്കാനില്ല. ഈ കമ്പനിയുടെ ഓക്‌സിജന്‍ ഉത്പാദനത്തില്‍ തടസം നേരിട്ടതാണ് വിതരണത്തില്‍ തടസം വരാന്‍ കാരണമെന്നാണ് അവര്‍ അറിയിച്ചത്. 17ാം തീയതി പകുതി ടാങ്ക് ഓക്‌സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ട് ആശുപത്രി അധികൃതര്‍ അടിയന്തിരമായി ഇടപെടുകയും കുറവ് വന്ന ഓക്‌സിജന് പകരമായി ബദല്‍ സമ്പദ്രായം എര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും അടിയന്തിരമായി ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ചു. ഇതോടൊപ്പം ശനിയാഴ്ച രാവിലെ ഓക്‌സിജന്‍ എത്തിക്കാനാകുമെന്ന് വിതരണ കമ്പനി ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ഓക്‌സിജന്‍ വാഹനം എത്താന്‍ വൈകുമെന്ന് രാവിലെയാണ് അവര്‍ വിവരമറിയിച്ചത്. പത്തുമണിയോടെ ഒരു മുഴുവന്‍ ടാങ്ക് ഓക്‌സിജന്‍ എത്തി. ഒരാഴ്ച പ്രവര്‍ത്തിക്കാനുള്ള ഓക്‌സിജന്‍ ആശുപത്രിയില്‍ നിലവിലുള്ളതായും സൂപ്രണ്ട് അറിയിച്ചു.


Keywords:  Kerala, News, Medical College, Thiruvananthapuram, Hospital, Health, Superintendent, Oxygen, Surgery. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia