കോവിഡ് പടരുന്നു; മതിയായ പരിശോധന സംവിധാനങ്ങളില്ല; സ്വകാര്യ ആശുപത്രികളില്‍ മുന്നൊരുക്കമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.07.2020)  സംസ്ഥാനത്ത് കോവിഡ് ഭീതി പടരുമ്പോഴും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മതിയായ മുന്നൊരുക്കങ്ങളില്ല. റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനായുള്ള കിറ്റുകള്‍ ഐ സി എം ആര്‍ ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ഈ രണ്ട് കാര്യങ്ങളും പെട്ടെന്ന് നടപ്പാക്കിയില്ലെങ്കില്‍ സമൂഹവ്യാപന സാധ്യതയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞാഴ്ച തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച വി എസ് എസ് സി ജീവനക്കാരന്‍ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ആദ്യം ചികിത്സ തേടിയത്. ഈ രണ്ട് സ്ഥാപനങ്ങളിലും സംഭവിച്ച വീഴ്ചകാരണമാണ് കോവിഡ് സ്ഥിരീകരിക്കാന്‍ വൈകിയത്. ഇയാള്‍ എങ്ങും യാത്ര പോവുകയോ കോവിഡ് ഉള്ള ആരുമായോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. ഈ സംഭവം പൊതുജങ്ങള്‍ക്കിടയിലും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കിടയിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായ ശേഷം വി എസ് എസ് സി ജീവനക്കാരന്‍ പലതവണ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.

കോവിഡ് പടരുന്നു; മതിയായ പരിശോധന സംവിധാനങ്ങളില്ല; സ്വകാര്യ ആശുപത്രികളില്‍ മുന്നൊരുക്കമില്ല

രോഗം മൂര്‍ച്ഛിച്ച ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നിന്ന് പനിക്കുള്ള മരുന്നുകള്‍ മാത്രം നല്‍കിയ ശേഷം വീട്ടില്‍ പറഞ്ഞയയ്ക്കുകയാണുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് സുരക്ഷയില്ലെന്ന അഭിപ്രായം പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.

സ്വകാര്യ ക്ലിനിക്കുകളില്‍ കോവിഡ് പരിശോധന മാനദണ്ഡങ്ങളും ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനാല്‍ സംശയമുളള രോഗികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും ചികിത്സയും നല്‍കാനാകുന്നില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കോവിഡ് പരിശോധനാ സംവിധാനങ്ങളുമില്ല. അതിനാല്‍ പനി, ഡെങ്കി, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നല്‍കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കഴിയില്ല. പരിശോധന കൂടാതെ കോവിഡ് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ മേഖലയിലും പരിശോധനാ സംവിധാനം ഒരുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. എന്‍ സുള്‍ഫി പറഞ്ഞു.

ശ്വാസകോശത്തിലെ അണുബാധയുടെയും കോവിഡിന്റെയും ലക്ഷണങ്ങള്‍ ഒന്നാണ്. അതിനാല്‍ പരിശോധന നടത്താതെ ചികിത്സ തുടങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. അതിനാല്‍ കോവിഡ് പരിശോധന സ്വകാര്യ മേഖലയിലുള്‍പ്പെടെ എല്ലായിടത്തും സാധ്യമാക്കുകയാണ് പരിഹാരമെന്നും ഡോ. സുള്‍ഫി ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും വിദേശത്തോ, അന്യസംസ്ഥാനങ്ങളിലോ പോയി വന്നവരെ മാത്രം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് ഇപ്പോഴത്തെ പരിശോധനാ മാനദണ്ഡം. ഇത് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രത്യേക കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ച് മുതല്‍ പ്രൈവറ്റ് ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും രോഗ പ്രതിരോധ നിയന്ത്രണത്തിന് പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേക പരിശീലനവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kerala, News, COVID-19, Corona, Virus, Diseased, Man, Hospital, Private sector, Nurses, Doctor, Health, Department, Test, No safety precautions and COVID testing facilities on private hospitals and clinics.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia