മുംബൈയില്‍ സ്ഥിരീകരിച്ചത് ഒമിക്രോണ്‍ എക്സ്ഇ വകഭേദം അല്ലെന്ന് റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.04.2022) മുംബൈയില്‍ സ്ഥിരീകരിച്ചത് ഒമിക്രോണ്‍ എക്സ്ഇ വകഭേദം അല്ലെന്ന് റിപോര്‍ട്. ജീനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍കാരിന്റെ വിശദീകരണം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. നേരത്തെ, ഇന്‍ഡ്യയിലെ ആദ്യ ഒമിക്രോണ്‍ എക്സ്ഇ വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Aster mims 04/11/2022

മുംബൈയില്‍ സ്ഥിരീകരിച്ചത് ഒമിക്രോണ്‍ എക്സ്ഇ വകഭേദം അല്ലെന്ന് റിപോര്‍ട്

ബൃഹാന്‍ മുംബൈ മുന്‍സിപല്‍ കോര്‍പറേഷനിലെ 50 വയസുള്ള സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ബി എം സി നേരത്തെ അറിയിച്ചിരുന്നത്. പുതിയ എക്സ്ഇ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്‌സ് ഇ.

ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്‌സ് ഇക്ക്. യു കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ എക്സ്ഇ റിപോര്‍ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബ്രിടണില്‍ ജനുവരി 19നാണ് ആദ്യ എക്‌സ് ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിടന്‍ ആരോഗ്യ ഏജന്‍സി റിപോര്‍ട് ചെയ്തു.

637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വൈറസിനെ കുറിച്ച് വിശദമായ പഠനം നടത്തി വരികയാണ് ലോകാരോഗ്യ സംഘടന. മുംബൈയിലെ 230 രോഗികളില്‍ 228 പേര്‍ക്ക് ഒമിക്രോണും ഒരാള്‍ക്ക് കപ്പ വകഭേദവും സ്ഥിരീകരിച്ചിരുന്നു. ആകെയുള്ള 230 രോഗികളില്‍ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ക്ക് ഓക്‌സിജനോ തീവ്രപരിചരണമോ ആവശ്യമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 12 പേര്‍ വാക്‌സിന്‍ എടുക്കാത്തവരും ഒമ്പതുപേര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരുമാണ്.

Keywords: ‘No new Omicron XE variant in India yet’: Govt sources deny reports confirming first case in Mumba, Mumbai, News, Health, Health and Fitness, Treatment, Patient, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia