ലോകത്തെ അത്ഭുതപ്പെടുത്തി സ്വീഡെൻ; രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് വേണ്ട; ഒമിക്രോണ്‍ വ്യാപിക്കുന്നതിനുള്ള ഘടകമായി സഞ്ചാരികളെ പരിഗണിക്കുന്നില്ലെന്ന് സര്‍കാര്‍
Jan 20, 2022, 10:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്റ്റോക്ഹോം: (www.kvartha.com 20.01.2022) സ്വീഡെനില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ആവശ്യമില്ലെന്ന് സര്‍കാര്‍ വ്യക്തമാക്കി. ഈ തീരുമാനത്തെ മറ്റ് പല രാജ്യങ്ങളും അത്ഭുതത്തോടെയാണ് കാണുന്നത്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നതിനുള്ള ഘടകമായി സഞ്ചാരികളെ പരിഗണിക്കുന്നില്ലെന്ന് സര്‍കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുറച്ച് ദിവസങ്ങളായി സ്വീഡനില്‍ പ്രതിദിനം 20,000 കോവിഡ് കേസുകള്‍ റിപോർട് ചെയ്യുന്നുണ്ട്. ഇത് മുമ്പത്തെ തരംഗങ്ങളില്‍ നിന്ന് ഇരട്ടിയാണ്. കേസുകള്‍ വര്‍ധിച്ചുവരുന്നത് ആരോഗ്യമേഖലയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ കണ്ടെത്തുന്നതിന് മുമ്പുള്ള അത്രയുമില്ല.
ഒമിക്രോണ്‍ കേസുകളുടെ വര്‍ധനവ് കാരണം ഡിസംബറില്‍ രാജ്യം കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികളോടും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപോർട് (48 മണിക്കൂറില്‍ കൂടുതല്‍ പഴക്കമുള്ളതല്ല) ഹാജരാക്കാന്‍ സ്വീഡിഷ് സര്‍കാര്‍ ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്കും ഇത് നിര്‍ബന്ധമായിരുന്നു. രോഗവ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ക്രിസ്മസ്, പുതുവത്സര പാര്‍ടികളും നിയന്ത്രിച്ചിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ സെർടിഫികറ്റ് ഹാജരാക്കണമായിരുന്നു.
സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍ മഹാമാരിയെ 'ശല്യം' എന്ന് വിളിക്കുകയും രാജ്യത്ത് വര്‍ധിച്ചുവരുന്ന പോസിറ്റീവ് കേസുകള്‍ ആരോഗ്യ സംരക്ഷണത്തിന്റെ ഭാരം വര്‍ധിപ്പിക്കുന്നെന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോള്‍, സ്വീഡനിലേക്കുള്ള തങ്ങളുടെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്ന യാത്രക്കാര്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം.
Keywords: No more Covid Negative Certificate to enter Sweden, International, News, Top-Headlines, COVID19, Certificate, Government, Report, Result, Cases, Vaccine, Health, Swedan, Stockhome, Omicron.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

