എല്ലാവര്‍ക്കും സൗജന്യം; കേന്ദ്രസര്‍കാരിന്റെ വാക്‌സിന്‍ നയത്തിലെ സത്യവാങ്മൂലം ചോര്‍ന്നെന്ന് സുപ്രീം കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 10.05.2021) കേന്ദ്ര സര്‍കാരിന്റെ വാക്‌സിന്‍ നയത്തിലെ സത്യവാങ്മൂലം ചോര്‍ന്നതായി സുപ്രീം കോടതി. സത്യവാങ്മൂലം ജഡ്ജിമാര്‍ക്ക് ലഭിക്കുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നായിരുന്നു സര്‍കാരിന്റെ സത്യവാങ്മൂലം.
Aster mims 04/11/2022

എല്ലാവര്‍ക്കും സൗജന്യം; കേന്ദ്രസര്‍കാരിന്റെ വാക്‌സിന്‍ നയത്തിലെ സത്യവാങ്മൂലം ചോര്‍ന്നെന്ന് സുപ്രീം കോടതി

എന്നാല്‍ ഇതു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നതിനാല്‍ ചോര്‍ച്ച തടയാനാവില്ലെന്നു സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണു കേന്ദ്ര സര്‍കാര്‍ സത്യവാങ്മൂലം സമര്‍പിച്ചത്. കേസ്, തിങ്കളാഴ്ച വീണ്ടും പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ ഈ വിമര്‍ശനം.

അതേസമയം, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര സര്‍കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. 18- 44 വയസ് വരെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Keywords:  'No Judicial Interference': Centre To Supreme Court On Vaccine Policy, New Delhi, News, Health, Health and Fitness, Criticism, Supreme Court of India, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia