പ്രതിരോധ മരുന്നുകള്‍ ഇല്ല, ആയിരക്കണക്കിനു താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹരിപ്പാട്: (www.kvartha.com 05.04.2018) പ്രതിരോധ കുത്തിവെപ്പ് നല്‍കി താറാവുകളുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെ മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയില്‍ജില്ലയില്‍ ആയിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങുന്നു. ഹരിപ്പാട് മേഖലയിലാണ് കൂടുതലും ചത്തൊടുങ്ങുന്നത്. ചെറുതന ആനാരി താനക്കണ്ടത്തില്‍ ദേവരാജന്റെ മൂവയിരത്തോളം താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്.

15000 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും രണ്ടുമാസം മുമ്പ് വിലയ്ക്കുവാങ്ങിയ താറാവുകളില്‍ മൂവയിരത്തോളം താറാവുകളാണ് ചത്തത്. ചത്ത താറാവിനെ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്തിയാണ് രോഗം ബാക്ടീരിയ പടര്‍ത്തുന്ന ഡക്ക് പാസ്റ്റര്‍ല അഥവ അറ്റാക്ക് രോഗമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം വീയപുരം,മേല്പാടം,കരിപ്പുഴ ,എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകള്‍ ചാകാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ്.

 പ്രതിരോധ മരുന്നുകള്‍ ഇല്ല, ആയിരക്കണക്കിനു താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

2014 നവംബര്‍ 14നാണ് കുട്ടനാട്ടില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയത്. വണ്ടാനത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും,തിരുവല്ലയിലെ മഞ്ഞാടിയിലും ചത്തതാറാവുകളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും സംശയത്തെതുടര്‍ന്ന് ഭോപ്പാലിലെ ഹൈ സെക്ക്യൂരിറ്റി ആനിമല്‍ ഡീസിസ് ലാബില്‍ പരിശോധനയ്ക്ക് വിധേയ മാക്കിയതോടെ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ താറാവു കര്‍ഷകര്‍ ഭീതിയിലുമായി. ദേശാടന പക്ഷികളാണ് രോഗ വാഹകരെന്നും കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്തു ദ്രുതകര്‍മ്മ സേനരൂപീകരിക്കുകയും ചെയ്തു.

രണ്ട് വെറ്റനറി സര്‍ജന്‍,രണ്ട്ലൈഫ് സ്റ്റോക്ക് ഇന്‍ സെപകടര്‍,രണ്ട് തൊഴിലാളികള്‍,രണ്ട് അറ്റന്‍ഡറന്‍മാര്‍, കൂടാതെ പഞ്ചായത്തംഗം, രണ്ട് റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍, പോലീസ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍ക്കാള്ളുന്ന സംഘമായിരുന്നുസേന. രോഗബാധിത താറാവുകളെ ഞെരിച്ചും,പെട്രോള്‍, മണ്ണെണ്ണ,വിറക് എന്നിവയുടെ സഹായത്തോടെ ചുട്ടുകരിച്ചുമാണ് സംസ്‌ക്കരിച്ചത്. ഇത് അശാസ്ത്രീയമാണെന്ന പരക്കെ ആക്ഷേപമുണ്ടായിരുന്നു.

എതിര്‍പ്പ് രൂക്ഷമായതോടെ താറാവുകളെ കുഴിച്ചു മൂടുകയായിരുന്നു. പക്ഷിപ്പനി ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമായിരുന്നു സംസ്‌ക്കരണം. മറ്റ് പ്രദേശങ്ങളില്‍ കര്‍ഷകര്‍സംഘടിച്ചായിരുന്നു സംസ്‌ക്കരണം. ഇവര്‍ക്കാകട്ടെ സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ആര്‍പ്പൂക്കര, ഐമനം,കുമരകം,പുറക്കാട്,അമ്പലപ്പുഴ ,കൈനടി,പാണ്ടി,ഭഗവതിപാടം,നെടുമുടി,നീലംപേരൂര്‍, ചെറുതന ,പള്ളിപ്പാട്,മാവേലിക്കര,മുട്ടാര്‍,തകഴി,കുന്നുമ്മ,തലവടി,എടത്വ,വീയപുരം,മേല്പാടം, കരിപ്പുഴ,ചെന്നിത്തല എന്നിവിടങ്ങളിലുംമുന്‍ കാലങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്.

നിത്യ വരുമാനമായി താറാവു വളര്‍ത്തലില്‍ ഏര്‍പ്പെട്ടവര്‍,അടിക്കടിയുണ്ടാകുന്ന രോഗങ്ങളില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. ബാങ്ക് വായ്പ്പയും വട്ടി പലിശയും ഉള്ളത വിറ്റുപിറക്കിയുമാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നകര്‍ഷകര്‍. മൃഗാശുപത്രകളില്‍ കര്‍ഷകരുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യുക,മുഴുവന്‍ താറാവുകളേയും ഇന്‍ഷുര്‍ ചെയ്യുക. രോഗപ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുക,അടിക്കടി താറാവുകള്‍ക്കുണ്ടാകുന്ന രോഗങ്ങളെ പ്പറ്റി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നടത്തുക.

ത്രിതല പഞ്ചായത്തുകള്‍ താറാവുവളര്‍ത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കുക,പലിശ രഹിത വായ്പ നല്‍കി താറാവു കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നാല്‍ മാത്രമെ കര്‍ഷകരുടെദുരിതത്തിന് അറുതിവരികയുള്ളൂ വെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതോടൊപ്പംഇക്കൂട്ടരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Health, Dies, Duck, Medicine, No immunity medicine; 1000 of duck death.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia