ഞാന്‍ ഗോമൂത്രം കുടിക്കാറുണ്ട്, ആരോഗ്യത്തിന് വളരെ നല്ലതാണ്; അത് തുറന്നു പറയുന്നതില്‍ എന്തിന് മടിക്കണം; ബി ജെ പി നേതാവ് ദിലീപ് ഘോഷ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 18.03.2020) ഞാന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്നും ഗോമൂത്രം കുടിക്കുന്നതില്‍ ഒരു അപകടവും ഇല്ലെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇക്കാര്യം സമ്മതിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. ഗോമൂത്ര വിതരണം നടത്തിയതിന് ഒരു പരിപാടിയുടെ സംഘാടകനെതിരെ പൊലീസ് കേസെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം ഉത്തര കൊല്‍ക്കത്തയില്‍ ഗോമൂത്രം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് ഇവിടെ ഗോമൂത്രം കുടിക്കാന്‍ എത്തിയത്. എന്നാല്‍, പ്രസാദമെന്ന പേരില്‍ ഗോമൂത്രം വിതരണം ചെയ്ത് ആളുകളെ വിഢ്ഡികളാക്കുന്നുവെന്ന് ആരോപിച്ച് ഇതിനെതിരെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു.

ഞാന്‍ ഗോമൂത്രം കുടിക്കാറുണ്ട്, ആരോഗ്യത്തിന് വളരെ നല്ലതാണ്; അത് തുറന്നു പറയുന്നതില്‍ എന്തിന് മടിക്കണം; ബി ജെ പി നേതാവ് ദിലീപ് ഘോഷ്

രാജ്യത്തെ നിരവധി പേര്‍ വര്‍ഷങ്ങളായി ഗോമൂത്രം കുടിക്കാറുണ്ട്. അവരൊക്കെ നല്ല ആരോഗ്യവാന്മാരായി കഴിയുന്നുമുണ്ട്. ഞാന്‍ ഗോമൂത്രം കുടിക്കുന്നുവെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ഇനിയും അതുതന്നെ ചെയ്യുമെന്നും താനൊരു അവസരവാദിയല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Keywords:  No Harm In Drinking Cow Urine, Says Bengal BJP Chief, Kolkata, News, West Bengal, Politics, BJP, Health, Health & Fitness, Complaint, Arrested, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia