സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമ്പോഴുള്ള ഇളവ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമാകാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു
Apr 13, 2020, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2020) സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ഇതു സംബന്ധിച്ച് തീരുമാനമെടുക്കാഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. കേരളം സ്വന്തമായി ഇളവുകള്‍ പ്രഖ്യാപിക്കണ്ട എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വന്ന ശേഷം ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുവാനും തീരുമാനിച്ചു.
ജില്ലാന്തര യാത്രകളില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നും കര്‍ശന നിയന്ത്രണം തുടരണമെന്നും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ജില്ലാന്തര യാത്രകളില്‍ ഇളവ് അനുവദിച്ചാല്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് തീരുമാനം.
അതിനിടെ രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാന്‍ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് ഉണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കൊവിഡ് പ്രതിരോധത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. കാസര്‍കോട് അടക്കം സ്ഥിതി ആശ്വാസകരമാണ്. അതേ സമയം ജാഗ്രതയില്‍ വിട്ടു വീഴ്ച പാടില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
Keywords: No decision on lockdown relaxation in Kerala, Thiruvananthapuram, News, Trending, Cabinet, Health, Health & Fitness, Kasaragod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.