ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല; കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്നും അവ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ്
Mar 23, 2022, 12:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.03.2022) ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ നടപടിയുണ്ടാവില്ല. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം ഏര്‍പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം.
എന്നിരുന്നാലും, മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതും പഴയതുപോലെ തുടരും.
എന്നാല്‍, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനായി സംസ്ഥാനങ്ങള്‍ പുതിയ ഉത്തരവിറക്കണം.
ഇതോടെ ചൂട് കാലത്തിന്റെ അസ്വസ്ഥകള്‍ക്കൊപ്പം ജനങ്ങള്‍ മാസ്ക് കൂടി ചുമക്കണമെന്നതിന് ആശ്വാസമാകുകയാണ്. മാസ്ക്, ആള്‍കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഭാവിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും സംസ്ഥാന ചീഫ് സെക്രടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രടറി അജയ് ഭല്ല വ്യക്തമാക്കി.
കോവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് സ്വമേധയാ മാസ്ക് ധരിക്കുകയോ, ആള്‍കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ല എന്നതിനാല്‍ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.
എന്നിരുന്നാലും, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം (MoHFW) നല്കിയ കോവിഡ് നിയന്ത്രണ നടപടികളെക്കുറിച്ചുള്ള ഉപദേശങ്ങള്‍ പ്രകാരം, മാസ്ക് ധരിക്കുന്നതും കൈ കഴുകല്‍ ഉള്‍പെടെയുള്ള ശുചിത്വവും തുടരുന്നത് പകര്ചവ്യാധിയോടുള്ള മൊത്തത്തിലുള്ള ദേശീയ ഉത്തരവാദിത്തമാണ്.
സംസ്ഥാനത്ത് നിലവില്‍ പൊലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്ക് ധരിക്കാതിരിക്കല്‍, ആളുകള്‍ കൂട്ടം ചേരല്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളും രെജിസ്റ്റര്‍ ചെയ്തിരുന്നു. നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു. ഇതനുസരിച്ച് മാസ്ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുത്തിരുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കോവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

