എന്നും കഴുകാറില്ല, എ സിയിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം പുതപ്പ് കൊണ്ടുവരണം, കൊറോണയില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി റെയില്‍വേയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 15.03.2020) രാജ്യത്ത് കൊറോണ വെെറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ സ്വന്തം പുതപ്പ് കൊണ്ടുവരണമെന്ന് നിർദ്ദേശിച്ച് റെയില്‍വെ അധികൃതർ. യാത്രക്കാരുടെ താല്‍പര്യത്തിനനുസരിച്ച്‌ പുതപ്പ് കൊണ്ടുവരാമെന്നും അധികൃതർ ട്വീറ്റ് ചെയ്തു. എ.സി കോച്ചുകളിലുള്ള കര്‍ട്ടനുകളും പുതപ്പുകളും പിന്‍വലിക്കുകയാണെന്നും അവ എല്ലാ ദിവസവും കഴുകാറില്ലെന്നുമാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ തടയുന്നതിന്റെ ഭാഗമായാണ് ഇതെന്നും യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍ പുതപ്പുകള്‍ കൈയില്‍ കരുതണമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

എന്നും കഴുകാറില്ല, എ സിയിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം പുതപ്പ് കൊണ്ടുവരണം, കൊറോണയില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി റെയില്‍വേയും


കൊറോണ വെെറസ് പടരുന്നത് തടയാന്‍ കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതുവരെ പുതപ്പുകളും കര്‍ട്ടനുകളും നിലവിലെ സേവനങ്ങളില്‍ നിന്നും പിന്‍വലിക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഒഫീസര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെസ്റ്റേണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.


എന്നും കഴുകാറില്ല, എ സിയിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം പുതപ്പ് കൊണ്ടുവരണം, കൊറോണയില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി റെയില്‍വേയും
ഇതിനുപുറമെ ട്രെ​യി​നു​ക​ളി​ലെ ബെ​ഡ്ഷീ​റ്റു​ക​ള്‍, ‌ട​വ​ലു​ക​ള്‍, ത​ല​യി​ണ ക​വ​റു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും ക​ഴു​ക​ണ​മെ​ന്നും സെ​ന്‍​ട്ര​ല്‍, വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ ഉ​ത്ത​ര​വി​ട്ടിട്ടുണ്ട്‌. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതില്‍ ഖേദിക്കുന്നെന്നും റെയില്‍വേ തങ്ങളുടെ വ്യക്തമാക്കുന്നു. ആവശ്യക്കാര്‍ക്ക് ഒന്നിലധികം ബെഡ്ഷീറ്റുകളും കയ്യില്‍ കരുതാമെന്നും മറ്റുള്ളവരെ ഇക്കാര്യം ബോധവാന്മാരാക്കണമെന്നും പിആർഒ അറിയിപ്പിൽ പറഞ്ഞു.

അതേസമയം,​ എ.സി കോച്ചുകളുടെ താപനില യാത്രക്കാര്‍ക്ക് പുതപ്പ് ആവശ്യമില്ലാത്തവിധം സജ്ജീകരിക്കുമെന്ന് എസ് ഇ ആർ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. എന്നാല്‍,​ അത്യാവശ്യം വന്നാല്‍ പുതപ്പ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാര്‍ക്ക് പുതപ്പും കര്‍ട്ടനുകളും നല്‍കുന്ന സേവനം ഉടന്‍ പിന്‍വലിക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.


എന്നും കഴുകാറില്ല, എ സിയിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം പുതപ്പ് കൊണ്ടുവരണം, കൊറോണയില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി റെയില്‍വേയും

ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ സ്പ​ര്‍​ശി​ക്കു​ന്ന​തി​നാ​ല്‍ കോ​ച്ച്‌ ഫി​റ്റിം​ഗു​ക​ള്‍ ന​ല്ല​രീ​തി​യി​ല്‍ വൃ​ത്തി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Summary, No Blankets, Curtains in AC coaches of Central, Western Railway amid virus sacre.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia