മുംബൈ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാതെ കോവിഡ് രോഗികള്‍
May 13, 2020, 17:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജയ് പഡ്നേകര്‍
മുംബൈ: (www.kvartha.com 13.05.2020) മുംബൈയിലെ പൊതു-സ്വകാര്യ ആശുപത്രികളില്‍ ഗുരുതരമായ രോഗലക്ഷണങ്ങളുമായെത്തുന്ന കോവിഡ് 19 രോഗികള്‍ക്കുള്ള കിടക്കകള്‍ക്ക് കടുത്ത ക്ഷാമം. കോവിഡ് രോഗികളുമായി നിറഞ്ഞ് കിടക്കുന്ന നഗരത്തിലെ എല്ലാ ആശുപത്രികളിലും രോഗലക്ഷണമായി പുതുതായി എത്തുന്നവരെ പ്രവേശിപ്പിക്കാനായി കിടക്കകള്‍ ലഭ്യമല്ല. ബിഎംസിയുടെ ദുരന്തനിവാരണ സെല്ലിലേക്ക് വിളിക്കുന്ന രോഗികളോട് വെയിറ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണു ആരോഗ്യവകുപ്പ് അധികൃതര്‍.
കോവിഡ് രോഗികളാല്‍ തിങ്ങി നിറഞ്ഞ നായര്‍ ആശുപത്രി, കെഇഎം ആശുപത്രി, സയോണ്‍ ആശുപത്രി, സെവന് ഹില്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കുന്നതിനോടൊപ്പം, നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും കോവിഡ് 19 രോഗികള്‍ക്കായി ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി.
മുംബൈയിലെ വിവിധ ആശുപത്രികളില്‍ അയ്യായിരത്തോളം കിടക്കകളുടെ സംവിധാനമാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം പതിനായിരം കടന്ന സാഹചര്യത്തില്‍ നഗരത്തിലെ പല സര്‍ക്കാര്‍ സ്കൂളുകളും താത്കാലിക ചികിത്സാകേന്ദ്രങ്ങളായി മാറ്റുകയാണ്.
Keyword: No beds for Covid patients in Mumbai, Covid 19, Patients, Hospitals, Treatment, Schools. News, National, Maharashtra, Health, Health & Fitness, Mumbai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.