മഅ്ദനിക്ക് ജാമ്യമില്ല: ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കണം: സുപ്രീംകോടതി
Mar 28, 2014, 13:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 28.03.2014) ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
അതേസമയം ശനിയാഴച തന്നെ മഅ്ദനിയെ വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മഅ്ദനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന്റെ റിപോര്‍ട്ട് തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിദഗ്ദ ചികിത്സയ്ക്കായി ജാമ്യം ആവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മാത്രമല്ല മഅ്ദനിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചെങ്കിലും മഅ്ദനി അതിന് തയ്യാറായില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനും വേണ്ടിയാണ് മഅ്ദനി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം സര്‍ക്കാരും ആശുപത്രികളും തമ്മില്‍ ഒത്തുകളി നടത്തുകയാണെന്നും വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നും മഅ്ദനി ആവശ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 15ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 28 ലേക്ക് മാറ്റുകയായിരുന്നു.

Also Read:
മൂന്ന് തലമുറകളുടെ മൂപ്പനും പറയുന്നു....വോട്ട് മാറ്റത്തിന് തന്നെ
Keywords: No bail for Ma’dani, SC orders to shift him to hospital soon,New Delhi, Bangalore, Jail, Treatment, Supreme Court of India, Health, Karnataka, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.