നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കാന്‍ നീക്കം; റിബാവൈറിന്‍ മരുന്ന് കേരളത്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.05.2018) നിപ വൈറസ് സംസ്ഥാനത്തൊട്ടാകെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. നിപയെ നേരിടാന്‍ മലേഷ്യയില്‍ ഉപയോഗിച്ച റിബാവൈറിന്‍ മരുന്ന് കേരളത്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമായ ഏക മരുന്നാണിത്. റിബാവൈറിന്‍ എന്ന മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിന് വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിരോധിക്കാന്‍ അല്‍പമെങ്കിലും സാധിക്കുന്നതിനാലാണ് കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം കേരളത്തില്‍ നിപ വൈറസ് നിയന്ത്രണ വിധേയമാണന്നും മന്ത്രി അറിയിച്ചു. 25ന് സര്‍വ്വകക്ഷി യോഗം ചേരും.

നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കാന്‍ നീക്കം; റിബാവൈറിന്‍ മരുന്ന് കേരളത്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി


1998ല്‍ മലേഷ്യയിലും തുടര്‍ന്ന് സിങ്കപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാല്‍ പോലുള്ള ജീവികളില്‍നിന്ന് നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു.

Keywords:  Kerala, Kozhikode, Health, Health Minister, Nipah virus:  to bring Ribavirin medicines to Kerala: Health Minister
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia