ആശ്വസിക്കാം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമനും നിപ ഇല്ലെന്ന് സ്ഥിരീകരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.06.2019) കേരളത്തില്‍ നിപാ ഭീതി ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴാമത്തെയാളിനും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാര്‍ത്ത അറിയിച്ചത്.

ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.

 ആശ്വസിക്കാം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമനും നിപ ഇല്ലെന്ന് സ്ഥിരീകരണം

അതേ സമയം നിപ്പാ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുവാവുമായി ബന്ധുക്കള്‍ കഴിഞ്ഞദിവസം ഇന്റര്‍കോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവര്‍ക്ക് നിപ്പാ ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെ പനി മാറുന്നമുറയ്ക്ക് ഇവര്‍ക്ക് ആശുപത്രി വിടാനാകും.

നിപാ ബാധിതനായ വിദ്യാര്‍ത്ഥിയെ ചികിത്സിച്ച മൂന്നു നഴ്സുമാരും രണ്ട് സഹപാഠികളും ഉള്‍പ്പെടെയുള്ളവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് പനിബാധിച്ചപ്പോള്‍ ഭയന്ന് പോയെന്നും എന്നാല്‍ ആശ്വാസം പകരുന്ന പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

നിപ ബാധയുണ്ടെന്ന് സംശയിച്ച എട്ട് രക്തസാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. എറണാകുളത്ത് നിന്നായിരുന്നു ഏഴ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്. 318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ ഭീതി നീക്കാന്‍ ജൂലൈ പകുതി വരെയെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് അവസാനിക്കുന്നതുവരെ ജാഗ്രത തുടരുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 14 ദിവസങ്ങള്‍ വരെ എടുത്തേക്കാം. നിപാ ബാധിതനുമായി അടുത്തിടപഴകിയ 318 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah virus: Sample of 7th person suspected to be infected tests negative, Kochi, News, Medical College, Hospital, Treatment, Health, Health & Fitness, Health Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia