നിപ: 11 പേര്‍ക്ക് കൂടി രോഗ ലക്ഷണം; കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസം കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുമെന്ന് ആരോഗ്യമന്ത്രി
Sep 6, 2021, 20:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 06.09.2021) കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-കാരന്റെ സംപര്‍ക്ക പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 38 പേര്‍ മെഡികെല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും മന്ത്രി അറിയിച്ചു. 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ടു പേരുടെ സാംപിളുകള്‍ എന്‍ ഐ വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 251 പേരില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ 54 പേരാണ്. ഇതില്‍ 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാം സ്റ്റേബിളാണെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ മെഡികെല്‍ കോളജില്‍ സാംപിള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എന്‍ ഐ വി പൂനെയില്‍ നിന്നുള്ള സംഘം എത്തുകയും സാംപിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്തു. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും പിന്നീടുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റും കോഴിക്കോട് മെഡികെല്‍ കോളജില്‍ തന്നെ ചെയ്യാന്‍ കഴിയും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
എട്ടു പേരുടെ സാംപിളുകളാണ് എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം തിങ്കളാഴ്ച രാത്രി വൈകി വരുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പേരുടെ സാംപിളുകള്‍ തിങ്കളാഴ്ച പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാംപിളുകള്‍ എന്‍ ഐ വി പൂനെയിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് താലൂകില്‍ രണ്ട് ദിവസം കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Keywords: Nipah Virus: Kerala Health department to strengthen contact tracing, find source of infection, Kozhikode, News, Health, Health and Fitness, Health Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

