കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം; പൂനെയിലെ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 29.09.2021) കോഴിക്കോട് നിപ റിപോര്‍ട് ചെയ്ത ചാത്തമംഗലം മേഖലയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. രണ്ടിനം വവ്വാലുകളുടെ സാമ്പിളുകളില്‍ നിന്നാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പുനെ എന്‍ ഐ വി വൈറോളജി ഇസ്റ്റിറ്റ്യൂടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
Aster mims 04/11/2022

ഇതോടെ നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 

സെപ്റ്റംബര്‍ 5ന് ആണ് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 12 വയസുകാരന്‍ ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ച് മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂര്‍ വാര്‍ഡ് അടച്ചിട്ടിരുന്നു. കേന്ദ്ര സംഘവും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആദ്യഘട്ടത്തില്‍ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപാലിലെ പരിശോധന ഫംല നെഗറ്റീവ് ആയിരുന്നു. 

ഇതിനൊപ്പം ചാത്തമംഗലം മുന്നൂര്‍ മേഖലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച റമ്പൂടാന്‍ പഴങ്ങളുടെയും അടയ്ക്കകളുടെയും സാമ്പിളുകളിലെ ഫലം നെഗറ്റീവായിരുന്നു. സാധ്യതകള്‍ തള്ളിക്കളയാതിരിക്കാനായി കുട്ടിയുടെ വീട്ടിലെ ആടിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഈ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു.

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം; പൂനെയിലെ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി


തുടര്‍ന്നാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകള്‍ക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇസ്റ്റിറ്റ്യൂടില്‍ പരിശോധന നടത്തിയത്. 

ഇത് മൂന്നാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചത്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. സാധാരണ വവ്വാലുകളിലും കാട്ടുപന്നികളിലുമാണ് നിപ വൈറസ് സാന്നിധ്യം കാണാറുള്ളത്.

Keywords:  News, Kerala, State, Thiruvananthapuram, Kozhikode, Kerala, Health, Health Minister, Diseased, Animals, Nipah virus antibody found in bats at Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia