നിപ വൈറസ്: കോഴിക്കോട് നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു, ഗര്‍ഭിണികളുള്‍പ്പടെ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 26.05.2018) നിപ വൈറസ് ബാധയെന്ന് കരുതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം കുറഞ്ഞു. രോഗം ബാധിച്ചെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 15 പേരെ ഡിസ്ചാര്‍ജ് ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ 13 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുകൂടാതെ നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാനും സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിപ രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിപ വൈറസ്: കോഴിക്കോട് നിരീക്ഷണത്തിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു, ഗര്‍ഭിണികളുള്‍പ്പടെ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം


അതേസമയം, നിപ വൈറസ് ആശങ്കയുടെ പേരില്‍ യാത്ര നിഷേധിക്കുന്ന സ്വകാര്യ ബസുകള്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തു തുടങ്ങി. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ ജീവനക്കാര്‍, ആശുപത്രിയിലേക്ക് പോകുന്നവര്‍, രോഗികളെ പരിചരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രാ സൗകര്യം നിഷേധിക്കുന്ന ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കും. പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുളള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി.

Keywords:  Kerala, Kozhikode, News, Medical College, Health, Death, Nipah victims decreased in Kozhikod Medical College

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia