നിപ: 2 പേര്‍ക്ക് കൂടി രോഗലക്ഷണം; മരിച്ച 12കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 152 പേര്‍, കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും
Sep 5, 2021, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 05.09.2021) നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പര്‍ക്കത്തിലുള്ള 2 പേര്‍ക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 152 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി എം ഒയുടെ റിപോര്‍ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രത്യേക വാര്‍ഡും തുടങ്ങിയിട്ടുണ്ട്. നിപ പ്രതിരോധത്തിനായി 16 കമിറ്റികള്‍ രൂപീകരിച്ചു. നിപ പ്രതിരോധത്തിനുള്ള കര്‍മപദ്ധതിക്ക് കഴിഞ്ഞ ദിവസം തന്നെ സര്‍കാര്‍ രൂപം നല്‍കിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മസ്തിഷ്‌ക ജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ പരിശോധനക്കയച്ചാണ് നിപ വൈറസാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം നിപ വൈറസ് ബാധ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തോട് കേന്ദ്രം നാലിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കാനും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം. സ്രവങ്ങള്‍ എത്രയും വേഗം പരിശോധന നടത്തണം. എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
കേരളത്തില്‍ നിപ മരണം റിപോര്‍ട് ചെയ്തിനെത്തുടര്‍ന്ന് കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് സംസ്ഥാനത്തെത്തുക. കേരളത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

