നിപ ലക്ഷണവുമായി 8 പേര്‍ കൂടി, ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേര്‍, സമ്പര്‍ക പട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പെടുമെന്ന് ജില്ലാ കലക്ടര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.09.2021) നിപ ലക്ഷണവുമായി എട്ടുപേര്‍ കൂടി. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതിനിടെ മരിച്ച കുട്ടിയുടെ സമ്പര്‍ക പട്ടികയില്‍ 251 പേര്‍കൂടി ഉള്‍പെടുമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ സര്‍കുലറില്‍ പറയുന്നു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവരെ കോഴിക്കോട് മെഡികെല്‍ കോളജിലെ നിപ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

നിപ ലക്ഷണവുമായി 8 പേര്‍ കൂടി, ഹൈ റിസ്‌ക് വിഭാഗത്തില്‍ 32 പേര്‍, സമ്പര്‍ക പട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പെടുമെന്ന് ജില്ലാ കലക്ടര്‍

പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഗസ്റ്റ് ഹൗസില്‍ ചേരുകയാണ്. അതേസമയം, നിപയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാശിമിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന.

ഹാശിമിന്റെ വീട്ടിലെ ആടിന്റെ സ്രവം എടുത്തു. ഈ ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു. ഇതിനെ പരിചരിച്ചിരുന്നത് കുട്ടിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും. ഇവ ഭോപാലിലെ ലാബിലെത്തിച്ച് പരിശോധിക്കും. കുട്ടി റംബൂട്ടാന്‍ പഴം കഴിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കൂളിമാട് പുല്‍പറമ്പില്‍ വിദഗ്ദ സംഘമെത്തി പരിശോധനയ്ക്കായി റംബൂട്ടാന്‍ പഴങ്ങളും ശേഖരിച്ചു.

Keywords:  Nipah symptoms found in 8 more people, Kozhikode, News, Health, Health and Fitness, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia