മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെ സാംപിളെടുത്തു, കാട്ടുപന്നിയുടെ സാംപിളും ശേഖരിക്കും; നിപയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ ശ്രമം തുടങ്ങി
Sep 6, 2021, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : (www.kvartha.com 06.09.2021) നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു.
കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനെ കുട്ടി ആണ് പരിചരിച്ചിരുന്നത്. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.
പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കുട്ടി റംബൂട്ടാന്‍ പഴം കഴിച്ചിരുന്നുവെന്നും ഇതില്‍ നിന്നായിരിക്കുമോ രോഗം ബാധിച്ചത് എന്നും സംശയിച്ചിരുന്നു. പനിയും ഛര്‍ദിയും ബാധിച്ച് ദിവസങ്ങളോളം ചികിത്സയിലായിരുന്ന കുട്ടി ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്.
Keywords: Nipah: Officials collect swab samples of goat in victim’s residence, to collect sample of wild boar, Kozhikode, News, Dead, Probe, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

