വൈറോളജി ലാബ് വേണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ ക ശൈലജ, എയിംസും സൂചിപ്പിച്ചു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.06.2019) നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വൈറോളജി ലാബ് കോഴിക്കോട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോട് ആവശ്യപ്പെട്ടതായി ശൈലജ ടീച്ചര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടാതെ ടെക്‌സ്‌റ്റൈല്‍ മന്ത്രി സമൃതി ഇറാനിയുമായും കൂടിക്കാഴ്ച നടത്തിയെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

വൈറോളജി ലാബ് വേണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ ക ശൈലജ, എയിംസും സൂചിപ്പിച്ചു


Keywords:  India, News, National, Kerala, Minister, Health, Trending, Nipah: KK Shailaja teacher met union health minister 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia