വീട്ടില്‍ കൊണ്ടുവന്ന് പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി പതിവുള്ള അന്ത്യകര്‍മങ്ങള്‍ നടത്തി മൃതദേഹം സംസ്‌ക്കരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ മരിച്ചയാളെ കുളിപ്പിച്ച ഒമ്പതുപേര്‍ക്ക് കൊവിഡ് പോസിറ്റീവ്
May 17, 2020, 10:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 17.05.2020) മാനദണ്ഡങ്ങള്‍ പാലിക്കാതെ മരിച്ചയാളെ കൊണ്ടുവന്ന് പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി അന്ത്യകര്‍മങ്ങള്‍ക്കായി കുളിപ്പിച്ച ഒമ്പതുപേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മുംബൈയിലെ ഉല്ലാസ്നഗറിലാണ് മൃതദേഹം ചട്ടം ലംഘിച്ച് സംസ്‌കരിച്ചത്. 50 വയസ്സുകാരനായയാള്‍ ഈ മാസം എട്ടിനാണ് മരിച്ചത്. പിറ്റേന്ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനഫലവും വന്നു.
മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സംസ്‌കാരം എന്ന നിബന്ധനയോടെ അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, വീട്ടിലെത്തിച്ച മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി പതിവുള്ള അന്ത്യകര്‍മങ്ങള്‍ നടത്തിയാണ് ബന്ധുക്കള്‍ സംസ്‌കരിച്ചത്. വീട്ടില്‍വെച്ച് മൃതദേഹം കുളിപ്പിക്കുകയും ചെയ്തു.
70 പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരെയും കണ്ടെത്തി പിന്നീട് പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സമ്പര്‍ക്കവിലക്കില്‍ ആക്കിയിരിക്കയാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Keywords: News, National, India, Mumbai, COVID19, Dead, Dead Body, Funeral, hospital, Health, Nine of family test Covid-19 positive after death of infected kin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.