വനിതാ ദിനത്തില്‍ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച് താരമായി നിമിഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 10.03.2020) അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്‌ളഗ് കുത്തുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച നഴ്‌സ് സോഷ്യല്‍ മീഡിയയില്‍ താരമായി. ദുരന്ത സമയത്ത് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചെറുവത്തൂര്‍ സ്വദേശി നിമിഷയാണ് ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയയുടെയുംഅഭിനന്ദനത്തിന് അര്‍ഹയായത്.
വനിതാ ദിനത്തില്‍ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച് താരമായി നിമിഷ
വനിതാ ദിനമായ ഞായറാഴ്ച രാത്രി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഓപ്പറേഷന്‍ തിയേറ്റര്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ പ്ലഗില്‍ നിന്നും ഊരി വീണുകിടന്നിരുന്ന ഉപകരണം സ്വിച്ച് ഓഫാക്കാതെ നനഞ്ഞ കൈകൊണ്ട് പ്ലഗില്‍ തിരിച്ചുകുത്തുന്നതിനിടയിലാണ് സഹപ്രവര്‍ത്തകയായ നഴ്‌സിന് ഷോക്കേറ്റത്. ഇതിനിടയില്‍ ഓടിയെത്തിയ നിമിഷ വൈദ്യുതി ബന്ധം വിഛേദിച്ചയുടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്തുകയായിരുന്നു.

അടിയന്തിരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെപറ്റി ആരോഗ്യവിഭാഗം തുടര്‍ച്ചയായി നല്‍കിവരുന്ന പരിശീലനമാണ് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ നിമിഷയെ സഹായിച്ചത്.


Keywords:  Kannur, Kerala, News, Women, hospital, Nurse, Health, Nimisha is the star, she saved the life of a co-worker on Women's Day

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia