Vehicle Inspector Arrested | 'നിലമ്പൂരില്‍ കണക്കില്‍പെടാത്ത പണവുമായി' വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍; മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


നിലമ്പൂര്‍: (www.kvartha.com)  നിലമ്പൂരില്‍ കണക്കില്‍പെടാത്ത പണവുമായി വെഹികിള്‍ ഇന്‍സ്‌പെക്ടര്‍, ഏജന്റ് എന്നിവര്‍ പിടിയിലായതായി വിജിലന്‍സ്. ബി ശഫീസ്, ഏജന്റ് ജുനൈദ് (ബാപ്പുട്ടി) എന്നിവരെയാണ് ഡിവൈഎസ്പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

വഴിക്കടവ് ചെക് പോസ്റ്റില്‍ മൂന്ന് ദിവസത്തെ സേവനം കഴിഞ്ഞ് ശഫീസ് നാട്ടിലേക്ക് പോകാന്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രാവിലെ ഏഴിനാണ് സംഭവം. ഇവരില്‍നിന്ന് 50, 670 രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്‍സ്‌പെക്ടറെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിലമ്പൂരിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
Aster mims 04/11/2022

Vehicle Inspector Arrested | 'നിലമ്പൂരില്‍ കണക്കില്‍പെടാത്ത പണവുമായി' വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍; മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വിജിലന്‍സ് അധികൃതര്‍ പറയുന്നത് ഇങ്ങനെ: വഴിക്കടവില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും നിരീക്ഷണത്തിലായിരുന്നു. ശഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ ഓടിച്ചത് ജുനൈദാണ്. പരിശോധനകള്‍ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏല്‍പിക്കുകയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകുമ്പോള്‍ കൈമാറുകയും ചെയ്യുന്നതാണ് ചെക് പോസ്റ്റിലെ രീതി. ശഫീസിനെ പിന്നീട് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്‌ഐമാരായ പി മോഹന്‍ദാസ്, പി പി ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെക് പോസ്റ്റില്‍ പരിശോധന തുടരുകയാണ്. 

Keywords:  News,Kerala,State,Arrested,Health,Vigilance,Top-Headlines, Nilambur: Vigilance arrests Assistant motor vehicle inspector 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia