Diet | ഫാറ്റി ലിവർ അടക്കമുള്ള കരള്‍ രോഗങ്ങളെ തുരത്താന്‍ രാത്രിയില്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
ഫാറ്റി ലിവർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ അവോക്കാഡോ, മഞ്ഞൾ, വാൽനട്ട്, ഗ്രീൻ ടീ, ബീറ്റ്‌റൂട്ട് തുടങ്ങിയ ഭക്ഷണങ്ങൾ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ന്യൂഡൽഹി: (KVARTHA) ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. എന്നാല്‍ ഇന്ന് കരളിന് വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. കാരണം നിരവധി ആളുകളാണ് കരള്‍ സംബന്ധമായ രോഗങ്ങള്‍ പിടിപെട്ട് ചികിത്സയില്‍ കഴിയുന്നത്. ഇവയില്‍ ഏറ്റവും അധികമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് 'ഫാറ്റി ലിവര്‍'.
കരള്‍ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ക്രമേണ കരള്‍ വീക്കം, കോശങ്ങളുടെ നശീകരണം തുടങ്ങിയ മാരക അവസ്ഥകളിലേക്ക് ആളുകളെ നയിക്കുന്നു. അതിനാല്‍ കരള്‍ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് ഏറ്റവും ആവശ്യമാണ്.
പ്രധാനമായും ജീവിതശൈലികൊണ്ടുണ്ടാകുന്ന ഈ രോഗത്തെ ചെറിയ മാറ്റങ്ങളിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും നമ്മുക്ക് നേരിടാനാകും. കരള്‍ രോഗങ്ങളെയും ഫാറ്റി ലിവറിനെയും ചെറുക്കാന്‍ രാത്രിയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
* അവോക്കാഡോ: അവോക്കാഡോയില്‍ നിങ്ങളുടെ കരളിന് അനുയോജ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
* മഞ്ഞള്‍: ഹാല്‍ഡി എന്നും അറിയപ്പെടുന്ന ഇത് ശക്തമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്.
* വാല്‍നട്ട്: ഫാറ്റി ലിവര്‍ ചെറുക്കാനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ് വാല്‍നട്ട്.
* ഗ്രീന്‍ ടീ: ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്.
* ബീറ്റ്‌റൂട്ട്: ഇന്ത്യയില്‍ ചുകുന്ദര്‍ എന്നറിയപ്പെടുന്ന ബീറ്റ്‌റൂട്ട് കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.
ശ്രദ്ധിക്കുക
ഏത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ആദ്യം ചെയ്യേണ്ടത് ഡോക്ടറെ കാണുക എന്നതാണ്. കരളിന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കുക. അവര്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ആവശ്യമായ പരിശോധനകള്‍ നിര്‍ദേശിക്കും. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നല്ലതാണ്.