നല്ല ജീവിത ശൈലിക്ക് രാത്രി കൂട്ടയോട്ടം: ശനിയാഴ്ച മാനവീയം വിഥിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 08/12/2017) ജീവിതശൈലി രോഗങ്ങളെ തടയുന്നതിനും അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം റണ്ണേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച മൂന്നാമത് തിരുവനന്തപുരം മാരത്തോണ്‍ സംഘടിപ്പിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്യും., കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ സന്ദേശം നല്‍കും. ശശി തരൂര്‍ എം.പി., മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

രാത്രി 10 മണിക്ക് കുടുംബാംഗങ്ങളുടെ കൂട്ടയോട്ടം ഉണ്ടാകും. മാനവീയം വീഥി മുതല്‍ നഗരസഭ വരെയും തിരികെ മാനവീയം വീഥി വരെയുമാണ് കൂട്ടയോട്ടം.

നല്ല ജീവിത ശൈലിക്ക് രാത്രി കൂട്ടയോട്ടം: ശനിയാഴ്ച മാനവീയം വിഥിയില്‍


10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 42 കിലോമീറ്റര്‍ ദൂരത്തിലുള്ള മാരത്തോണ്‍ രാത്രി 12 മണിക്ക് നടക്കും. ആഫ്രിക്കയില്‍ നിന്നുള്ള താരങ്ങള്‍, വിവിധ സംസ്ഥാനങ്ങള്‍, ആര്‍മി, സി.ആര്‍.പി.എഫ്., പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം പേര്‍ പങ്കെടുക്കും.

ശിങ്കാരിമേളം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ്, തെരുവ് നാടകം, റോക് ബാന്റുകളുടെ പ്രകടനം എന്നിവയുണ്ടാകും. സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, ഹെതര്‍ ഹോംസ്, പൂമ, കെ.റ്റി.ഡി.സി., എസ്.ബി.ഐ. ലൈഫ്, കിംസ്, എസ്.യു.ടി. എന്നിവര്‍ പങ്കാളികളാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health, Minister, Inauguration, Police, Medical Students, Police, Night marathon conduct for good health
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia