ഒമിക്രോണ്‍: ഡെല്‍ഹിക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റുസംസ്ഥാനങ്ങളും; മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂവും ആള്‍കൂട്ടങ്ങള്‍ക്ക് വിലക്കും
Dec 24, 2021, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) രാജ്യത്ത് ഒമിക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം 300 കടന്നതോടെ ഡെല്‍ഹിക്ക് പിന്നാലെ മറ്റുസംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തുടങ്ങി. ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നും രോഗവ്യാപനം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി.
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂവും ആള്‍കൂട്ടങ്ങള്‍ക്ക് വിലക്കും ഏര്‍പെടുത്തി. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ സമയം. മധ്യപ്രദേശില്‍ വെള്ളിയാഴ്ച മുതലും യുപിയില്‍ ശനിയാഴ്ച മുതലും കര്‍ഫ്യൂ നടപ്പിലാക്കി തുടങ്ങും.
ആഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പെടുത്തിയ ഡെല്‍ഹിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോടെല്‍ ദുരന്ത നിവാരണ അതോറിറ്റി അടച്ചുപൂട്ടി. യുപിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം 200 ആക്കി ചുരുക്കി. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
17 സംസ്ഥാനങ്ങളിലായി 358 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

