കോവിഡ്: മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തും, ലോക് ഡൗണ്‍ ഇല്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 26.03.2021) മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. മാളുകള്‍ രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണി വരെ അടച്ചിടണം. അടുത്തമാസം നാലു മുതല്‍ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏര്‍പെടുത്തും. അതേസമയം, ലോക്ഡൗണ്‍ ഏര്‍പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കോവിഡ്: മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തും, ലോക് ഡൗണ്‍ ഇല്ല
Aster mims 04/11/2022 രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കേസുകളുള്ള നാന്ദേഡ്, ബീഡ് എന്നിവിടങ്ങളില്‍ പത്തുദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വൈറസിന്റെ പുതിയ വകഭേദവും മഹാരാഷ്ട്രയില്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇത് കോവിഡ് കേസുകളുടെ വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

Keywords:  Night curfew in Maharashtra from Sunday amid coronavirus surge, Mumbai, News, Health, Health and Fitness, COVID-19, Lockdown, Maharashtra, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia