Essential medicine | നല്ല വാർത്ത! 12 ആഴ്ചയ്ക്കുള്ളിൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ചികിത്സാരീതി അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉടൻ ഉൾപെടുത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പുകവലി ശീലം മൂലം വിഷമിക്കുന്നവർക്ക് സന്തോഷവാർത്തയുണ്ട്. പുകവലി ഉപേക്ഷിക്കാനുള്ള തെറാപി ഇനി എല്ലായിടത്തും വളരെ എളുപ്പത്തിൽ ലഭ്യമാകും. ലഹരിയിൽ നിന്നുള്ള മോചനത്തിന് സഹായിക്കുന്ന ചികിത്സാരീതിയായ നികോടിൻ റീപ്ലേസ്‌മെന്റ് തെറാപി (Nicotine replacement therapy - NRT) ഉടൻ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (National List of Essential Medicines of India) ഉൾപെടുത്തും. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സയാണ് നികോടിൻ തെറാപി. ഇതിന് കീഴിൽ പുകവലി ആസക്തിയിൽ നിന്ന് 12 ആഴ്‌ചയ്‌ക്കുള്ളിൽ ക്രമേണ പൂർണമായി ഒഴിവാകാനാവും.
 
Essential medicine | നല്ല വാർത്ത! 12 ആഴ്ചയ്ക്കുള്ളിൽ പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ചികിത്സാരീതി അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉടൻ ഉൾപെടുത്തും

ഈ തെറാപിയുടെ ചിലവും വളരെ കുറവാണ്. ഒരാൾക്ക് പുകവലിയുടെ ആസക്തിയിൽ നിന്ന് മുക്തി നേടണമെങ്കിൽ, ദിവസേന 10-13 രൂപ മാത്രം ചിലവഴിച്ചാൽ മതിയെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു. ലോകത്ത് ഏറ്റവും വലിയ പുകവലിക്കാരുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇൻഡ്യ. ഏകദേശം 26.7 കോടി പുകവലിക്കാരാണ് ഇവിടെയുള്ളത്.

നികോടിൻ തെറാപിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് ഇൻഡ്യ. സിപ്ല കംപനിയാണ് ഈ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. പുകയിലയോ നികോടിൻ അടങ്ങിയ ചവയ്ക്കുന്ന വസ്തുക്കളോ ഉപയോഗിക്കുന്ന ശീലം നിറുത്തുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയും രോഗവും ഒഴിവാകുവാൻ ആണ് സാധാരണയായി ഈ ചികിത്സ ചെയ്യുന്നത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ NRT ഉൾപെടുത്തിയ ശേഷം, അനുബന്ധ ബ്രാൻഡുകൾ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia