Infant | മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ കുഞ്ഞിന് ജീവന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) ജീവനോടെ ഇരിക്കുന്നവരെ മരിച്ചെന്ന് പറഞ്ഞ് അബദ്ധത്തില്‍ മൃതദേഹം മാറ്റി കൊടുത്ത ധാരാളം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പലരും വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്തയാണ് ഒരു കുടുംബത്തെ വീണ്ടും സന്തോഷത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. 
Aster mims 04/11/2022

കര്‍ണാടക റായ്ചൂര്‍ ജില്ലയിലെ തുര്‍വിഹാല്‍ ടൗണിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Infant | മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ കുഞ്ഞിന് ജീവന്‍

മേയ് ഏഴിന്  റായ്ചൂരിലെ ഗവ.ആശുപത്രിയില്‍ എരപ്പയുടെ ഭാര്യ അമരമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ നവജാത ശിശുവിന് വിളര്‍ചയുണ്ടായതിനാലും നിലവിലെ ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാലും കുഞ്ഞിനെ സിന്ധനൂര്‍ താലൂക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

എന്നാല്‍ ദമ്പതികള്‍ നവജാതശിശുവിനെ മേയ് 10-ന് അടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അവിടുത്തെ ചികിത്സയ്ക്കിടെ മെയ് 14 ന് കുഞ്ഞ് മരിച്ചെന്ന് ഡോക്ടമാര്‍ അറിയിച്ചു. അതോടെ സംസ്‌കാരം നടത്താനായി കൊണ്ടുപോകുമ്പോഴാണ് കുഞ്ഞിന്റെ കൈകാലുകള്‍ അനങ്ങുന്നതായി ബന്ധുക്കള്‍ കണ്ടത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Keywords:  News,National,India,Bangalore,Child,Dead,hospital,Treatment,Health,Health & Fitness,Funeral,Local-News, Newborn declared dead found alive on way to funeral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia