Infant Died | തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു; കൃത്യമായി സ്‌കാനിംഗ് നടത്തി കുഞ്ഞിന് അനക്കമുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന് ആരോപണം; ഡോക്ടര്‍ക്കെതിരെ കുടുംബം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. 
Aster mims 04/11/2022

ഡോക്ടര്‍ക്കെതിരെ കുടുംബം തലശേരി പൊലീസില്‍ പരാതി നല്‍കി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. കൃത്യമായി സ്‌കാനിംഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോയെന്ന് പരിശോധിക്കുന്നതിലും അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. ശരിയായി പരിശോധന നടത്തി മരുന്ന് നല്‍കാന്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. 

Infant Died | തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു; കൃത്യമായി സ്‌കാനിംഗ് നടത്തി കുഞ്ഞിന് അനക്കമുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന് ആരോപണം; ഡോക്ടര്‍ക്കെതിരെ കുടുംബം


സാധാരണ ഗതിയില്‍ സ്‌കാനിംഗില്‍ ഉള്‍പടെ നടത്തിയപ്പോള്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും പിന്നീടാണ് കുഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭര്‍ത്താവ് ബിജീഷ് പറഞ്ഞു.

മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും ബന്ധുക്കള്‍ ബഹളം വച്ചതിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കാണിക്കാന്‍ തയ്യാറായതെന്നും പറഞ്ഞു. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Keywords:  News,Kerala,State,Kannur,Allegation,Police,Complaint,Family,hospital,Treatment,Health,Child,Death, Newborn baby died at Thalassery General Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia