New Technology | വാർഡിൽ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികളെയും ഒരു നഴ്സിന് എളുപ്പത്തിൽ നിരീക്ഷിക്കാം; രോഗികൾക്കും ഇനി ആരോഗ്യ വിദഗ്ധരെ വീണ്ടും വീണ്ടും വിളിക്കേണ്ടി വരില്ല; സഹായകരമായി പുതിയ സാങ്കേതികവിദ്യ
Jun 27, 2022, 12:57 IST
ന്യൂഡെൽഹി: (www.kvartha.com) ഇനി ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് നഴ്സിനെ വീണ്ടും വീണ്ടും വിളിക്കേണ്ടതില്ല, രോഗിയെ സാധാരണ നിലയിൽ നിന്ന് ഐസിയു വാർഡിലേക്ക് മാറ്റാൻ ഡോക്ടർക്ക് ടെസ്റ്റ് റിപോർടിനെയോ നഴ്സിന്റെ വിവരങ്ങളെയോ ആശ്രയിക്കേണ്ടിയും വരില്ല. ഇൻഡ്യൻ ഗവേഷകർ വികസിപ്പിച്ചെടുത്ത ഡോജി എന്ന സെൻസറില്ലാത്ത പേഷ്യന്റ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോം സഹായത്തിനെത്തും. ഇതിലൂടെ ആശുപത്രി വാർഡിൽ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികളെയും ഒരു നഴ്സിന് എളുപ്പത്തിൽ നിരീക്ഷിക്കാനാകും.
ഈ നഴ്‌സിന് ഓരോ മണിക്കൂറിലും മോണിറ്ററിൽ എല്ലാ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ കഴിയും, ആരുടെയെങ്കിലും ആരോഗ്യം വഷളായാൽ, അവനെ ഉടൻ ഐസിയുവിലേക്ക് മാറ്റാനും കഴിയും. കേന്ദ്ര സർകാർ ഈ പുതിയ സാങ്കേതികവിദ്യ മേക് ഇൻ ഇൻഡ്യയിൽ ഉൾപെടുത്തി ഇ-ജെം പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കി.
ഡെൽഹി ഉൾപെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലും ഈ ഉപകരണം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ, ഡെൽഹിയിലെ വല്ലഭായ് പട്ടേൽ കോവിഡ് സെന്ററിൽ ഈ ഉപകരണത്തിലൂടെ രോഗികളെ നിരീക്ഷിക്കുകയും സ്ഥിതി മോശമായ രോഗികളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്താണ് ഈ സെൻസറില്ലാത്ത ഉപകരണം
ഡോജി എന്ന് പേരിട്ടിരിക്കുന്ന രണ്ട് തരം സെൻസറില്ലാത്ത ഉപകരണമാണ് ഗവേഷകർ രൂപകൽപന ചെയ്തിരിക്കുന്നത്. ഒന്ന്, ആശുപത്രിയിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതും മറ്റൊന്ന് ഉറങ്ങുമ്പോൾ ആരോഗ്യപരമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ വീട്ടിൽ സ്വന്തം കട്ടിലിനടിയിൽ സൂക്ഷിക്കാവുന്നതുമാണ്. രാജ്യത്തെ 300-ലധികം സർകാർ ആശുപത്രികളിൽ ഇത് നിലവിൽ വന്നു. ഡെൽഹി ഗവൺമെന്റിന്റെ ലോക്നായക് ആശുപത്രിക്ക് പുറമെ എയിംസിലെയും ഡോക്ടർമാർക്കും ഇത് സഹായകമായിക്കൊണ്ടിരിക്കുകയാണ്.
നാഗ്പൂരിൽ 200 രോഗികളുടെ ജീവൻ രക്ഷിച്ചു
ഈ ഉപകരണത്തിന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഇന്ദിരാഗാന്ധി മെഡികൽ കോളജിൽ (മയോ ഹോസ്പിറ്റൽ) 200 രോഗികളുടെ ജീവൻ രക്ഷിക്കാനായി. ജനറൽ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ യഥാസമയം ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രിയിലെ മെഡികൽ പഠനത്തിൽ പറയുന്നു.

Keywords: Latest-News, National, Top-Headlines, Technology, Patient, Nurse, Hospital, Health, Treatment, Doctor, Monitoring Platform, New Technology, New Technology for Monitoring Platform.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.