ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ നയത്തിന്റെ കരട് ഉടന്‍ തയ്യാറാകും. സമഗ്ര നയത്തിന്റെ രൂപരേഖയായിരിക്കും അത്. ഡോ. എം. ബാലരാമന്‍ നായരാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍. കരടു തയ്യാറാക്കുന്നതിനു മുന്നോടിയായി ഈ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യ വകുപ്പ് ശില്പശാല നടത്തി.
ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്‌ക്കൊപ്പം ഗുണനിലവാരമുള്ള കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്‌കരണത്തിനും സംസ്ഥാന ആരോഗ്യ നയത്തില്‍ പ്രാമുഖ്യം നല്കുമെന്നു ശില്പശാല ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വികസനവും കരുതലും എന്നതാണ് ഗവണ്‍മെന്റിന്റെ മുദ്രാവാക്യം. ഇതില്‍ കരുതലില്‍ ഉള്‍പെടുത്തിയാണ് ഒരുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. ഇതേ വിഭാഗത്തില്‍ ഉള്‍പെടുത്തിയാണ് ആരോഗ്യ മേഖലയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി.
ആരോഗ്യ മേഖലയിലെ പ്രശ്‌നത്തെ സാമൂഹിക പ്രശ്‌നമായാണ് കാണുന്നത്. അതുകൊണ്ടു തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലയ്ക്കു നല്‍കുന്നത്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഗുണമേന്‍മ ഉറപ്പുവരുത്തിയാലേ ജനങ്ങള്‍ക്ക് അവയുടെ പ്രയോജനം വേണ്ടവിധത്തില്‍ ലഭ്യമാവുകയുള്ളു. ആരോഗ്യത്തിനുള്ള അവകാശം യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. ലോകത്ത് ലഭ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഇന്നു കേരളത്തില്‍ ലഭ്യമാണ്.
എന്നാലത് സാധാരണക്കാര്‍ക്കു ലഭ്യമാകുന്നില്ല. ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കിയാലേ അത് സാധ്യമാവുകയുള്ളു. ഇതിനു കാലതാമസം ഉണ്ടാകുമെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ജനങ്ങള്‍ക്കു ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്നും അവയുടെ വിതരണത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ നയത്തില്‍ അലോപ്പതിക്കും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കുമെല്ലാം ഒരുപോലെ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം.
ആരോഗ്യരംഗത്ത് ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചികിത്സാ കേന്ദ്രങ്ങളിലെ പ്രധാന പ്രശ്‌നം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. അതു പരിഹരിക്കണം. ജീവനക്കാരുടെ കുറവാണ് അടുത്ത പ്രശ്‌നം. 1961ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
അതിനാല്‍ ഡോക്റ്റര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ജോലിഭാരം കുറയ്ക്കുന്നതിനു ഘട്ടംഘട്ടമായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. പുതുവര്‍ഷത്തോടെ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്റ്റര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സാധിക്കും. ജനറിക് മരുന്നുകളുടെ വിതരണം ആറുമാസത്തിനകം എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ ആരോഗ്യ നയരേഖയുടെ ഘടന സംബന്ധിച്ച ടെമ്പ്‌ളേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു.

Keywords: Health, Health Minister, Oommen Chandy, V.S Shiva Kumar, Kerala, Malayalam News, Kerala Vartha, Doctor, New policy comes for health security.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.