സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പുതിയ കേസുകള്‍ എറണാകുളത്തും തിരുവനന്തപുരത്തും, ആകെ രോഗബാധിതരുടെ എണ്ണം 24 ആയി
Dec 22, 2021, 17:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.12.2021) സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര് (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ 43 കാരി, 11 കാരന്, ഘാനയില്‍ നിന്നുമെത്തിയ 44 കാരി, അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ 26 കാരി എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന 54 കാരനും, 52 കാരിക്കും, 51 കാരിക്കുമാണ് തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം വിമാനത്താവളത്തിലെത്തിയ ആറുപേരും വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല.
ഡിസംബര്‍ 10 ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17 ന് നടത്തിയ തുടര്‍പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക പട്ടികയിലുണ്ട്.
ഡിസംബര്‍ 18ന് യുകെയില്‍ നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിലാണ് 51 കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

