Rare Surgery | കാസർകോട് സ്വദേശിക്ക് പുതുജീവൻ; കോഴിക്കോട് മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ വിജയം

 
New Life for Kasaragod Native; Rare Surgery Success at Kozhikode Medical College
New Life for Kasaragod Native; Rare Surgery Success at Kozhikode Medical College

Photo: Arranged

● അന്നനാളത്തിന്റെ ചലനശേഷിക്കുറവ് മൂലം ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്ന അക്കാലാസിയ കാർഡിയ എന്ന രോഗത്തിനാണ് ചികിത്സ നൽകിയത്.
● ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗത്തിന് കീഴിലാണ് എൻഡോസ്കോപ്പി വഴി നടത്തുന്ന അതിനൂതന ചികിത്സയായ പിഒഇഎം നൽകിയത്.
● സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപയോളം ചെലവുള്ള ചികിത്സയാണ് സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി നൽകിയത്.
● കേരളത്തിലെ ഗവൺമെൻ്റ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആദ്യമായാണ് ഈ രീതിയിലുള്ള ചികിത്സ നടക്കുന്നത്.
● പ്രിൻസിപ്പൽ ഡോ. സജീത് കുമാർ കെ.ജി, സൂപ്രണ്ട് ഡോ. ശ്രീജയൻ എം.പി എന്നിവരുടെ ഏകോപനത്തിൽ ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം മേധാവി ഡോ. കെ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് ചികിത്സ നൽകിയത്.

കോഴിക്കോട്: (KVARTHA) സർക്കാർ മെഡിക്കൽ കോളേജിൽ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലനശേഷിക്കുറവ് മൂലം ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്ന അക്കാലാസിയ കാർഡിയ എന്ന രോഗത്തിനാണ് വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗത്തിന് കീഴിലാണ് എൻഡോസ്കോപ്പി വഴി നടത്തുന്ന അതിനൂതന ചികിത്സയായ പിഒഇഎം (POEM: Per Oral Endoscopic Myotomy) നൽകിയത്. ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. നൂതന ചികിത്സ നൽകിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കാസർഗോഡ് സ്വദേശിയായ 43 കാരനാണ് ചികിത്സ നൽകിയത്. വർഷങ്ങളായി ഭക്ഷണം ഇറക്കുന്നതിന് തടസ്സം നേരിടുകയും കഴിക്കുന്ന ഭക്ഷണം വായിൽ തിരികെ തികട്ടി വരികയും ചെയ്തിരുന്നു. മറ്റ് പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗത്തിലെ വിദഗ്ധ പരിശോധനയിലാണ് രോഗത്തിന്റെ സങ്കീർണാവസ്ഥ അറിഞ്ഞത്. തുടർന്നാണ് എൻഡോസ്കോപ്പി വഴി നടത്തുന്ന അതിനൂതന ചികിത്സയായ പിഒഇഎം നൽകിയത്. സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം രൂപയോളം ചെലവുള്ള ചികിത്സയാണ് സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി നൽകിയത്. കേരളത്തിലെ ഗവൺമെൻ്റ് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആദ്യമായാണ് ഈ രീതിയിലുള്ള ചികിത്സ നടക്കുന്നത്.

പ്രിൻസിപ്പൽ ഡോ. സജീത് കുമാർ കെ.ജി, സൂപ്രണ്ട് ഡോ. ശ്രീജയൻ എം.പി എന്നിവരുടെ ഏകോപനത്തിൽ ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം മേധാവി ഡോ. കെ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് ചികിത്സ നൽകിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

A 43-year-old native of Kasaragod, suffering from Achalasia Cardia, received successful and rare POEM (Per Oral Endoscopic Myotomy) treatment at Kozhikode Medical College. This advanced endoscopic procedure, performed by the Gastroenterology department led by Dr. K. Sunil Kumar, provided relief to the patient who had been unable to eat properly for years. Health Minister Veena George congratulated the medical team for this first-of-its-kind free treatment in a Kerala government hospital, which costs around Rs 1.5 lakh in private facilities.

#KozhikodeMedicalCollege, #RareSurgery, #POEM, #AchalasiaCardia, #KeralaHealth, #MedicalSuccess

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia