3-ാം ചരമ വാര്‍ഷികദിനത്തില്‍ നിപയുടെ കാലത്ത് ആതുരസേവനത്തിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ വിളിച്ച് പുതിയ ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.05.2021) മൂന്നാം ചരമ വാര്‍ഷികദിനത്തില്‍ നിപയുടെ കാലത്ത് ആതുരസേവനത്തിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ഫോണില്‍ വിളിച്ച് പുതിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചുമതലയേറ്റടുത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെ വിളിച്ചത്. സജീഷിനെ വിളിച്ചകാര്യം വീണാ ജോര്‍ജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
Aster mims 04/11/2022

3-ാം ചരമ വാര്‍ഷികദിനത്തില്‍ നിപയുടെ കാലത്ത് ആതുരസേവനത്തിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ വിളിച്ച് പുതിയ ആരോഗ്യമന്ത്രി

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ധീരമായ ഓര്‍മകള്‍ ശേഷിപ്പിച്ച് സിസ്റ്റര്‍ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വര്‍ഷം. പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നണി പോരാട്ടത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായ ഓര്‍മയാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നല്‍കുകയാണ്. ലിനിയുടെ ഓര്‍മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം. നിപാ രോഗം പകര്‍ന്നുവെന്നു സംശയം ഉണ്ടായപ്പോള്‍ സഹപ്രവര്‍ത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുന്‍കരുതല്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.

മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ ഓര്‍മകള്‍ പുതുക്കാം.. വിശ്രമമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു.

Keywords:  New health minister of Kerala Veena George remembering sister Lini, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala, Facebook Post, Phone call.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia