സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി; ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ്; ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് പിസിആര്‍ പരിശോധന
Aug 15, 2020, 20:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.08.2020) സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. മാര്‍ഗരേഖ പ്രകാരം ജലദോഷപ്പനിക്കാര്‍ക്ക് അഞ്ചു ദിവസത്തിനകം ആന്റിജന്‍ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധന നടത്തും.
നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണു പരിശോധിച്ചിരുന്നത്. ഇനി രോഗം ബാധിച്ചു അഞ്ച് ദിവസത്തിനുള്ളില്‍ എത്തുന്നവര്‍ ആണെങ്കില്‍ കോവിഡ് പരിശോധന നടത്തും.
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തുമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍നിന്ന് ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കോവിഡ് പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്ന കാര്യം ഉറപ്പാക്കും. ഇപ്പോള്‍ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്റിജന്‍ പരിശോധന നടത്തും.
Keywords: New Guidelines for Covid Testing,Covid, Thiruvananthapuram,Hospital, News, Treatment, Health, Health and Fitness, Health Department, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

