മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ജില്ലയില്‍ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി, ട്രിപിള്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും, മറ്റ് നിയന്ത്രങ്ങള്‍ അറിയാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 25.05.2021) മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടും മലപ്പുറം ജില്ലയില്‍ കോവിഡ് ബാധ കുറയുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.
Aster mims 04/11/2022

മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ജില്ലയില്‍ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി, ട്രിപിള്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും, മറ്റ് നിയന്ത്രങ്ങള്‍ അറിയാം!

എന്തൊക്കെയാണെന്നറിയാം;

കോവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാവുകയെന്ന് അധികൃതര്‍ അറിയിച്ചു. 10ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റും.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റികെര്‍ പതിപ്പിക്കും. ട്രിപിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയില്‍ രോഗബാധ കണ്ടെത്തിയാല്‍ ഇവരെ സര്‍കാര്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ട്രിപിള്‍ ലോക് ഡൗണിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

Keywords:  New guideline for Covid treatment in Malappuram, Malappuram, News, Health, Health and Fitness, Chief Minister, Pinarayi Vijayan, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia