നിപ ഭീതി കെട്ടടങ്ങും മുമ്പേ കേരളത്തെ പിടിച്ചുകുലുക്കി മറ്റൊരു ഭീകരപനി, ചിലയിടത്ത് കരിമ്പനി സ്ഥിരീകരിച്ചു, ഭയക്കണം മണലീച്ചകളെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം:(www.kvartha.com 07/06/2018) നിപ ഭീതി കെട്ടടങ്ങും മുമ്പേ കേരളത്തെ പിടിച്ചുകുലുക്കി മറ്റൊരു ഭീകരപനി. ഏറെ ഭീകര സ്വഭാവമുള്ള കരിമ്പനിയാണ് സംസ്ഥാനത്ത് ചിലയിടത്ത് സ്ഥിരീകരിച്ചതായാണ് വിവരം. കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയിലാണ് കരിമ്പനി സ്ഥിരീകരിച്ചത്.

പനി ബാധിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവാവ് അപകട നില തരണം ചെയ്തുവെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മണലീച്ചകള്‍ പരത്തുന്നതാണ് കരിമ്പനി. ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനിയെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.

നിപ ഭീതി കെട്ടടങ്ങും മുമ്പേ കേരളത്തെ പിടിച്ചുകുലുക്കി മറ്റൊരു ഭീകരപനി, ചിലയിടത്ത് കരിമ്പനി സ്ഥിരീകരിച്ചു, ഭയക്കണം മണലീച്ചകളെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Health, Medical College, Health Minister, New fever confirmed after Nipah in Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia