New dialysis unit | ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസില്‍ പുതിയ ഡയാലിസിസ് യൂനിറ്റിന് 1.23 കോടിയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്: 12 ജില്ലകളില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന സംവിധാനവും സജ്ജം
Nov 18, 2022, 16:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പുലയനാര്‍ കോട്ട ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസില്‍ പുതിയ ഹീമോ ഡയാലിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ചു കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂനിറ്റാണ് സജ്ജമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം അഞ്ചു രോഗികള്‍ക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇന്‍സ്റ്റിറ്റിയൂടിലെ ഐപി ബ്ലോകിലാണ് ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുക. എത്രയും വേഗം ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വൃക്ക രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 98 ആശുപത്രികള്‍ വഴിയും മെഡികല്‍ കോളജുകള്‍ വഴിയും ഡയാലിസിസ് സൗക്യങ്ങളൊരുക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് കൂടുതല്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനോ ശ്രമിച്ചുവരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 12 ജില്ലകളില്‍ പെരിറ്റോണിയല്‍ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജെനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജെനറല്‍ ആശുപത്രി, കോട്ടയം ജെനറല്‍ ആശുപത്രി, എറണാകുളം ജെനറല്‍ ആശുപത്രി, തൃശൂര്‍ ജെനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ജെനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ജെനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുള്ളത്. ബാക്കി രണ്ട് ജില്ലകളില്‍ കൂടി ഈ സംവിധാനം സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Keywords: 1.23 crore sanction for new dialysis unit at Indian Institute of Diabetes says Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

