രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം; വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന, ആശങ്കയുളവാക്കുന്ന വകഭേദങ്ങളും കണ്ടെത്തിയതായി റിപോര്‍ട്
Mar 24, 2021, 17:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2021) രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന, ആശങ്കയുളവാക്കുന്ന വകഭേദങ്ങളും രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ റിപോര്‍ട്.
ഇന്ത്യന്‍ സാര്‍സ്- കോവ്-2 ജീനോമിക് കണ്‍സോര്‍ഷ്യ (ഐഎന്‍എസ്എസിഒജി) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ 771 വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 736 എണ്ണവും യുകെയിലെ (ആ.1.1.7) വംശത്തില്‍പ്പെട്ട വൈറസാണ്. 34 എണ്ണം ദക്ഷിണാഫ്രിക്കന്‍ വംശത്തില്‍പ്പെട്ട (ആ.1.351) വൈറസും ഒന്ന് ബ്രസീലില്‍ കണ്ടെത്തിയ (ജ.1) വൈറസുമാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്.
നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ കോവിഡിന്റെ രണ്ടാം വരവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാപനം കുടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ തീവ്രബാധിത മേഖലകള്‍ പൂര്‍ണമായും അടച്ചിട്ട് രോഗം നിയന്ത്രിക്കാനുള്ള തയാറെടുപ്പിലാണ്.
രാജ്യത്ത് 47,262 പുതിയ കോവിഡ് കേസുകളും 275 മരണങ്ങളുമാണ് റിപോര്‍ട് ചെയ്തത്. ഈ വര്‍ഷം റിപോര്‍ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്.
Keywords: New Covid double mutant variant identified in 18 states in India: Govt, New Delhi, News, Health, Health and Fitness, COVID-19, National.
നിലവില്‍, ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം മാത്രമാണ് തിരച്ചറിഞ്ഞിട്ടുള്ളത്. എത്രത്തോളം സംസ്ഥാനങ്ങളില്‍ വ്യാപിച്ചുവെന്നോ, എങ്ങനെ പകര്‍ന്നുവെന്നതിലോ ഇതുവരെ കൃത്യമായൊരു നിഗമനത്തിലെത്താനായിട്ടില്ല. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ്ങും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ സാര്‍സ്- കോവ്-2 ജീനോമിക് കണ്‍സോര്‍ഷ്യ (ഐഎന്‍എസ്എസിഒജി) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ 771 വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 736 എണ്ണവും യുകെയിലെ (ആ.1.1.7) വംശത്തില്‍പ്പെട്ട വൈറസാണ്. 34 എണ്ണം ദക്ഷിണാഫ്രിക്കന്‍ വംശത്തില്‍പ്പെട്ട (ആ.1.351) വൈറസും ഒന്ന് ബ്രസീലില്‍ കണ്ടെത്തിയ (ജ.1) വൈറസുമാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ കോവിഡിന്റെ രണ്ടാം വരവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാപനം കുടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ തീവ്രബാധിത മേഖലകള്‍ പൂര്‍ണമായും അടച്ചിട്ട് രോഗം നിയന്ത്രിക്കാനുള്ള തയാറെടുപ്പിലാണ്.
രാജ്യത്ത് 47,262 പുതിയ കോവിഡ് കേസുകളും 275 മരണങ്ങളുമാണ് റിപോര്‍ട് ചെയ്തത്. ഈ വര്‍ഷം റിപോര്‍ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്.
Keywords: New Covid double mutant variant identified in 18 states in India: Govt, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
