മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന അപൂര്‍വ്വരോഗം; നവജാത ശിശുവിനെ എം ആര്‍ ഐ സ്‌കാനിംഗിന് വിധേയമാക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 23.11.2019) അപൂര്‍വ്വരോഗമാണെന്ന കണ്ടെത്തലോടെ എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിനെ ശനിയാഴ്ച്ച എം ആര്‍ ഐ സ്‌കാനിംഗിന് വിധേയമാക്കും. തുടര്‍ ചികിത്സ സംബന്ധിച്ച് ഇതിന് ശേഷം തീരുമാനിക്കും. 39 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ് കുട്ടിക്ക്.

മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന അപൂര്‍വ്വരോഗം; നവജാത ശിശുവിനെ എം ആര്‍ ഐ സ്‌കാനിംഗിന് വിധേയമാക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് പാലക്കാട് സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടേയും കുഞ്ഞിനെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

വെള്ളിയാഴ്ച രാത്രിയോടെയാണ് നവജാത ശിശുവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ചത്.

മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന അപൂര്‍വ്വരോഗം; നവജാത ശിശുവിനെ എം ആര്‍ ഐ സ്‌കാനിംഗിന് വിധേയമാക്കും

റോഡില്‍ ഗതാഗത തടസമുണ്ടാക്കരുതെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നുമുള്ള അറിയിപ്പ് ഏവരും പാലിച്ചതോടെ 3 മണിക്കൂറിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട ആംബുലന്‍സ് എട്ടരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തി. കുഞ്ഞിനുവേണ്ടി ഏവരും ഒരേ മനസാല്‍ വഴിയൊരുക്കിയതോടെ യാത്ര സുഗമമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kochi, hospital, Health, Baby, diseased, Ambulance, Traffic Police, New Born Baby Have Rare Disease
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia