കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുത്; രണ്ടാം വരവിനെ തടയാന്‍ ത്വരിതനടപടിയുണ്ടാകണമെന്നും പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്റെ രണ്ടാം വരവിനെ തടയാന്‍ ത്വരിതനടപടിയുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്മവിശ്വാസമായി മാറരുത്; രണ്ടാം വരവിനെ തടയാന്‍ ത്വരിതനടപടിയുണ്ടാകണമെന്നും പ്രധാനമന്ത്രി
ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ചെറു നഗരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. വാക്‌സിന്‍ പാഴാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍ സൃഷ്ടിക്കുക, ടെസ്റ്റിങ് വര്‍ധിപ്പിക്കുക, മാസ്‌ക് ഉപയോഗം വ്യാപിപ്പിക്കുക എന്നിവയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിനെ തടഞ്ഞില്ലെങ്കില്‍ അത് രാജ്യം മുഴുവനും വ്യാപിക്കും. കോവിഡിനെ തടയാനായി ത്വരിതഗതിയിലുള്ള നടപടികള്‍ ആവശ്യമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Keywords:  'Need To Stop Emerging 'Second Peak' Of Covid,' PM Tells Chief Ministers, New Delhi, News, Politics, Health, Health and Fitness, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia