സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം, ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.06.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം സ്വദേശിയായ 76കാരനാണ് മരിച്ചത്. മരണശേഷമാണ് രോഗിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.

ജൂണ്‍ 27നാണ് ഇയാള്‍ മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. അപ്പോള്‍ തന്നെ ഇദ്ദേഹത്തിന് ഗുരുതരമായ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം, ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി

27ന് രാത്രി തന്നെ, അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രിയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി എത്തിയത്.

Keywords: News, Kerala, Health, Trending, COVID-19, Death, Hospital, Treatment, Thiruvananthapuram, One more covid-19 death in kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia