Hair Tips | മുടി കൊഴിച്ചിലും അകാലനരയുമാണോ പ്രശ്‌നം? തടയാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) നല്ല മുടിയിഴകൾ (Hair) ആഗ്രഹിക്കാത്തവർ കുറവായിരിക്കണം. സൗന്ദര്യത്തിന്റെ (Beauty) ഒരു ഭാഗം തന്നെയാണ് ആരോഗ്യമുള്ള മുടികൾ. എന്നാൽ ഇന്ന് സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിലും (Hair loss) അകാല നരയും. ചെറുപ്രായത്തിൽ തന്നെ അകാല നര പലരെയും മാനസിക സമ്മർദത്തിലാക്കുന്നു. പല മരുന്നുകളും (Medicines) പരീക്ഷിച്ചിട്ടും ഫലം കാണാത്തവരാണ് കുടുതലും.
നമ്മുടെ മോശമായ ഭക്ഷണ രീതികളും അനാരോഗ്യ ജീവിത ശൈലികളുമാണ് (Lifestyle) മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. എന്നാൽ ചില പ്രകൃതി ദത്ത വഴികളിലൂടെ (Natural Tips) അകാല നര മാറ്റാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന അത്തരം ചില വഴികൾ ഇതാ.
മൈലാഞ്ചി
മൈലാഞ്ചി ചെടികൾ നമ്മുടെ വീടുകളിൽ ഉണ്ടാകാം. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മൈലാഞ്ചിയുടെ ഇലകൾ വെണ്ണ ചേർത്തു അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം നന്നായി തലയിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞു കഴുകിക്കളയാം. അകാല നരമാറ്റാൻ ഇത് സഹായിക്കും. തലമുടിയുടെ ഭംഗി കൂട്ടാൻ മൈലാഞ്ചി സഹായിക്കുന്നതാണ്. കൂടാതെ മുടികളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
മുട്ട
പ്രോടീൻ ധാരാളം അടങ്ങിയഭക്ഷണം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. മുടികളുടെ വളർച്ചയ്ക്ക് പ്രോടീൻ പ്രധാനമാണ്. ധാരാളം പ്രോടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങൾ നൽകുന്നു. കൂടാതെ തലയിൽ പുരട്ടുന്നതും നല്ലതാണ്.
ചെമ്പരത്തി പൂവ്
പണ്ട് കാലം മുതലേ ചെമ്പരത്തി പൂവും ഇലകളും കൊണ്ട് താലിയുണ്ടാക്കി തലയിൽ തേക്കുന്ന ശീലം പഴമക്കാരിൽ കാണറുണ്ട്. തല മുടി വളരാനും നല്ല കറുപ്പുള്ള മുടികൾ ഉണ്ടാകാനും ചെമ്പരത്തി പൂവ് നല്ലതാണ്. ചെമ്പരത്തി പൂവ് അരച്ച് അതിലേക്ക് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് അകാല നര അകറ്റാന്‍ സഹായിക്കും.
നെല്ലിക്ക
നിറയെ ഔഷധ ഗുണങ്ങൾ ഉള്ള നെല്ലിക്ക തലമുടിക്കും നല്ലതാണ്. നെല്ലിക്ക കഴിക്കുന്നത് വഴി പല ആരോഗ്യ ഗുണങ്ങളും ലഭ്യമാണ്. മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണകരമാണ് ഇത്. മോരില്‍ നെല്ലിക്ക അരച്ച് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും.
ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ അകാല നരയെ തടയാൻ സഹായിക്കുമെങ്കിലും, പെട്ടെന്നുള്ള മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് ഡോക്ടറെ കാണുന്നതാണ് ഉചിതം. കൂടാതെ, ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ അലർജിയോ ഉണ്ടെങ്കിൽ ഈ മാർഗങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടുക
