ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് 1,600 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു; തുക അഞ്ച് വര്‍ഷത്തേക്ക് രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്; രോഗനിര്‍ണയിലും ചികിത്സയിലും ഏറെ സഹായകരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 26.02.2022) അഞ്ച് വര്‍ഷത്തേക്ക് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭ 1,600 കോടി രൂപയുടെ അംഗീകാരം നല്‍കി. ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്എ) ആയിരിക്കും കേന്ദ്ര മേഖലയിലെ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

 
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് 1,600 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു; തുക അഞ്ച് വര്‍ഷത്തേക്ക് രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്; രോഗനിര്‍ണയിലും ചികിത്സയിലും ഏറെ സഹായകരം

എബിഡിഎമിന് കീഴില്‍, പൗരന്മാര്‍ക്ക് അവരുടെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത് അകൗണ്ട് നമ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അവരുടെ ഡിജിറ്റല്‍ ഹെല്‍ത് റെക്കോര്‍ഡുകള്‍ ലിങ്ക് ചെയ്യാമെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളുടെ ആരോഗ്യ രേഖകള്‍ സൃഷ്ടിക്കുന്നതിനും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്ക് ചികിത്സ സംബന്ധിച്ച തീരുമാനങ്ങള്‍ മെച്ചപെട്ട രീതിയില്‍ എടുക്കുന്നതിനും സഹായിക്കും.
ടെലിമെഡിസിന്‍ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആരോഗ്യ സേവനങ്ങളുടെ ദേശീയ പോര്‍ടബിലിറ്റി പ്രാപ്തമാക്കുന്നതിലൂടെയും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയിലേക്ക് മാറും.

ആരോഗ്യമേഖലയിലെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയുള്ള പരിഹാരങ്ങള്‍ വര്‍ഷങ്ങളായി വളരെയധികം പ്രയോജനം ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിന്‍, ആരോഗ്യസേതു, ഇസഞ്ജീവനി എന്നിവ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് വഹിക്കാനാകുന്ന പങ്ക് കൂടുതല്‍ പ്രകടമാക്കുന്നു. എന്നാലും, തുടര്‍ചയായ പരിചരണത്തിനും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും ഇത്തരം പരിഹാരങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് കേന്ദ്രം പറയുന്നു.

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയുടെ രൂപത്തിലും സര്‍കാരിന്റെ മറ്റ് ഡിജിറ്റല്‍ സംരംഭങ്ങളായും രൂപപ്പെടുത്തിയ അടിത്തറയെ അടിസ്ഥാനമാക്കി, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) വിപുലമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നു. ഡാറ്റ, ഇന്‍ഫര്‍മേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍, ആരോഗ്യ സംബന്ധിയായ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, രഹസ്യസ്വഭാവം, സ്വകാര്യത എന്നിവ ഉറപ്പാക്കിക്കൊണ്ട് തുറന്നതും പരസ്പര പ്രവര്‍ത്തനക്ഷമവും നിലവാരം പുലര്‍ത്തുന്നതുമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ലഡാക്, ചണ്ഡീഗഡ്, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍ ദിയു, പുതുച്ചേരി, ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ എന്‍എച്എ വികസിപ്പിച്ച സാങ്കേതിക പ്ലാറ്റ്ഫോമിന്റെ വിജയകരമായ പ്രദര്‍ശനത്തിലൂടെ എബിഡിഎമിന്റെ പൈലറ്റ് പൂര്‍ത്തിയാക്കിയതായി പ്രസ്താവനയില്‍ പറയുന്നു.


Keywords: New Delhi, India, News, Central Government, Cash, Treatment, Health, Top-Headlines, Nationwide Roll-Out Of ? 1,600 Crore Ayushman Bharat Digital Mission Approved For 5 Years.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia